Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമില്‍ രൂപീന്ദര്‍ പാല്‍ സിങ് തിരിച്ചെത്തി. മികച്ചതും സംതുലിതവുമായ ടീമിനെയാണ് പ്രഖ്യാപിച്ചത്. റഷ്യയ്‌ക്കെതിരായ മത്സരത്തിന് മികച്ചരീതിയില്‍ തയ്യാറെടുക്കുകയാണ് വേണ്ടത്-ഇന്ത്യന്‍ പരിശീലകന്‍ ഗ്രഹാം റെയ്ഡ് പറഞ്ഞു. രൂപീന്ദര്‍ പെനാല്‍റ്റിയില്‍ മികവുകാട്ടുന്ന താരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് കരുത്താകും. വരുണ്‍ കുമാര്‍, ഹര്‍മപ്രീത് സിങ്, അമിത് രോഹിദാസ് എന്നിവരും മികച്ച രീതിയില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുന്നവരാണ്.

എന്നാല്‍ രുപീന്ദറിന്റെ അനുഭവസമ്പത്ത് ടീമിന് കൂടുതല്‍ ഗുണം ചെയ്യും. 22ാം സ്ഥാനക്കാരായ റഷ്യയ്‌ക്കെതിരേ വിജയം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ മലയാളിയായ പി ആര്‍ ശ്രീജേഷും ഇടംപിടിച്ചു. അതേ സമയം ഇംഗ്ലണ്ട് പര്യടനം നടത്തി മികച്ച രീതിയിലാണ് വനിതാ ടീമിന്റെ വരവ്. ഇതുവരെയുള്ള മികച്ച പ്രകടനം തുടരാന്‍ ഇന്ത്യന്‍ വനിതാ ടീമിന് സാധിക്കുമെന്ന് പരിശീലക സോയര്‍ഡ് മാര്‍ജിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 13ാം സ്ഥാനത്തുള്ള അമേരിക്കയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ എതിരാളി.

hockey

പുരുഷ ടീം:പി ആര്‍ ശ്രീജേഷ്, കൃഷന്‍ ബഹദൂര്‍ പതക്, ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, സുരേന്ദര്‍ കുമാര്‍, ഗുരീന്ദര്‍ സിങ്, രുപീന്ദര്‍പാല്‍ സിങ്, അമിത് രോഹിദാസ്, മന്‍പ്രീത് സിങ്, നീലകാന്ത ശര്‍മ, ഹര്‍ദിക് സിങ്, വിവേക് സാഗര്‍ പ്രസാദ്, ലലിത് കുമാര്‍ ഉപാദ്യ, എസ് വി സുനില്‍, മന്‍ദീപ് സിങ്, ആകാശദീപ് സിങ്, രമന്‍ദീപ് സിങ്, സിമ്രാന്‍ജീത് സിങ്.

വനിതാ ടീം: സവിത, രജനി, ഡീപ് ഗ്രേയ്‌സ് ഏക, ഗുര്‍ജിത് കൗര്‍, റീന കോഖാര്‍, സലീമ ടെറ്റെ, സുശീല ചാനു, നിക്കി പ്രദാന്‍, മോനിക, നേഹ ഗോയല്‍, ലിലിമ മിന്‍സ്, നമിത ടോപ്പോ, റാനി രാംപാല്‍, വന്ദന കഠാരിയ, നവനീത് കൗര്‍, ലാല്‍റംസിയാമി, നവജോത് കൗര്‍, ഷര്‍മില ദേവി.

Story first published: Saturday, October 19, 2019, 16:44 [IST]
Other articles published on Oct 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+