Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസ് ഹോക്കിയില്‍ ഇന്ത്യ വാഴും!! തായ്‌ലന്‍ഡിലേത് വെറുമൊരു സൂചന മാത്രം....

ദില്ലി: ക്രിക്കറ്റിനെ ദേശീയ ഗെയിമാക്കി ഇന്ത്യയിലെ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞെങ്കിലും മറ്റു പല ഗെയിമുകളിലും നമ്മള്‍ മിടുക്കരാണെമെന്ന് അധികം പേര്‍ക്കുമറിയാത്ത രഹസ്യം. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഐസ് ഹോക്കിയില്‍ ഇന്ത്യക്കും സ്വന്തമായി ടീമുണ്ടെന്നത് പലര്‍ക്കും പുതിയ വെളിപ്പെടുത്തലായിരിക്കും. എന്നാല്‍ സ്വന്തം കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ വനിതാ ഐസ് ഹോക്കി ടീം ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷത്തെ ചലഞ്ച് കപ്പ് ഏഷ്യ ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ടു മല്‍സരങ്ങളില്‍ ജയിച്ചതോടെയാണ് വനിതാ ടീം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

1

ഐസ് ഹോക്കിയില്‍ വളരെയേറെ പരിമിതികളെ അതിജീവിച്ചാണ് ഇന്ത്യന്‍ വനിതാ ടീം ഇപ്പോഴത്തെ നിലയിലേക്ക് വളര്‍ന്നത്. പരിശീലിക്കാന്‍ നല്ലൊരു സംവിധാനം പോലും ടീമിനുണ്ടായിരുന്നില്ല. മാത്രമല്ല അവര്‍ക്കു സര്‍ക്കാരില്‍ നിന്നോ മറ്റോ കാര്യമായ ധനസഹായവും ലഭിച്ചിരുന്നില്ല. ഏഷ്യന്‍ ചലഞ്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെങ്കില്‍ വലിയ സാമ്പത്തിക സഹായം ടീമിനു ആവശ്യമായിരുന്നു. തുടര്‍ന്നാണ് ടീമിനു ധനസഹായം ലഭ്യമാക്കുന്നതിനായി ഓണ്‍ലൈന്‍ വഴി ക്യാംപയിന്‍ ആരംഭിച്ചത്. ക്യാംപയിനിലൂടെ 32 ലക്ഷം രൂപയാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ടീമിനു ലഭിച്ചത്.

1

കേവലം ഒമ്പതു ദിവസത്തിനകമായിരുന്നു ഇത്രയും വലിയതുക ടീമിനു സംഭാവനയായി ലഭിച്ചതെന്നതാണ് ശ്രദ്ധേയം.ഈ പണം ഉപയോഗിച്ച് കിര്‍ഗിസ്താനില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ ടീമിനു കഴിഞ്ഞു. തുടര്‍ന്നു തായ്‌ലന്‍ഡില്‍ നടന്ന ചാലഞ്ച് കപ്പില്‍ മാറ്റുരച്ച ഇന്ത്യ രണ്ടു കളികളില്‍ ജയിച്ച് ഏവരെയും അമ്പരപ്പിക്കുക തന്നെ ചെയ്തു. ഏഴു ടീമുകള്‍ മാറ്റുരച്ച ചാംപ്യന്‍ഷിപ്പില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യ ഐസ് ഹോക്കിയില്‍ തങ്ങള്‍ക്കു മികച്ച ഭാവിയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.

Story first published: Sunday, April 9, 2017, 16:31 [IST]
Other articles published on Apr 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+