വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രചോദനമായത് അഗാസ്സി... തിരിച്ചുവരുമെന്ന് ഓരോ തവണയും പ്രതിജ്ഞയെടുത്തെന്ന് ശ്രീജേഷ്

ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു

By Manu

ദില്ലി: പരിക്കിനെ തോല്‍പ്പിച്ച് ഒരില്‍ക്കൂടി മല്‍സരംഗത്തേക്കു തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലും ആവേശത്തിലുമാണ് ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്. 2017 മേയിലാണ് ശ്രീക്കു പരിക്കുപറ്റിയത്. തുടര്‍ന്ന് മാസങ്ങളോളം അദ്ദേഹത്തിനു പുറത്തിരിക്കേണ്ടിവരികയായിരുന്നു. ജനുവരി 17ന് ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റിനുള്ള ടീമിലേക്കാണ് ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ശ്രീജേഷിനെ തിരിച്ചുവിളിച്ചത്.

1

അമേരിക്കയുടെ ടെന്നീസ് ഇതിഹാസം ആന്ദ്രെ അഗാസ്സിയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമെന്നു താരം പറയുന്നു. അഗാസ്സിയുടെ ആത്മകഥ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പരിക്കും മോശം ഫോമും എല്ലാം വേട്ടയാടിയ താരമായിരുന്നു അഗാസ്സി. എത്ര വലിയ താരങ്ങള്‍ക്കും ഇതുപോലെ പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്ന് തനിക്കു ബോധ്യാമയത് ആത്മകഥ വായിച്ച ശേഷമാണ്. എന്നാല്‍ കരിയര്‍ അവസാനിച്ചു എന്നു പലരും കരുതിയ ഇടത്തു നിന്ന് അഗാസ്സി തിരിച്ചുവന്നു. 33ാം വയസ്സില്‍ ലോക ഒന്നാംറാങ്കിലെത്തി. അദ്ദേഹത്തിന് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് തനിക്കുമാവില്ലെന്ന് ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണെന്നും ശ്രീജേഷ് മനസ്സ്തുറന്നു.

2

കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാവുന്ന പരിക്ക് തന്നെ പിടികൂടിയിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യായിരുന്നില്ല. വീണ്ടും ടെന്നീസിലേക്കും ദേശീയ ടീമിലേക്കും മടങ്ങിവരണമെന്ന് അതിയായി ആഗ്രഹിച്ചു. പരിക്കിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായപ്പോള്‍ തിരിച്ചുവരുമെന്നു സ്വയം ഒരു പ്രതിജ്ഞയെടുത്തു. ഇന്ത്യയുടെ ജഴ്‌സി വീണ്ടും ധരിക്കുമെന്നതായിരുന്നു ഈ പ്രതിജ്ഞ. കഠിനാധ്വാനം ചെയ്ത് വീണ്ടും ഇന്ത്യയുടെ ജഴ്‌സി ധരിക്കണമെന്ന ആഗ്രഹം തന്നില്‍ ഒരിക്കലും അവസാനിച്ചിട്ടില്ലെനനും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, January 12, 2018, 12:38 [IST]
Other articles published on Jan 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X