Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; കരുത്തരായ ബെല്‍ജിയത്തെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്കാകുമോ?; ഇന്നറിയാം

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ സ്വപ്‌നതുല്യമായി തുടങ്ങിയ ഇന്ത്യ ഞായറാഴ്ച കരുത്തരായ ബെല്‍ജിയത്തെ നേരിടും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി ഏഴുമണിക്ക് ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പ്. ബെല്‍ജിയം ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരും ഇന്ത്യയാകട്ടെ അഞ്ചാമതുമാണ്.

ആദ്യ മത്സരത്തില്‍ മുന്നേറ്റവും പ്രതിരോധവും മികവു കാട്ടിയതാണ് പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന് ആശ്വാസമാകുന്നത്. ദക്ഷിണാഫ്രിക്കയെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ആദ്യ കളിയില്‍ തോല്‍പ്പിച്ചത്. എന്നാല്‍, ബെല്‍ജിയത്തിനെതിരെ ജയിച്ചുകയറാന്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണ് പരിശീലകന്റെ പക്ഷം. പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കിമാറ്റുന്നതില്‍ മികവു കാട്ടേണ്ടതുണ്ടെന്നും ഹരേന്ദ്ര സിങ് പറഞ്ഞു.

hockeyindia

ആകാശ് ദീപ് സിങ്, സിമ്രാന്‍ജിത്, മന്‍ദീപ് സിങ്, ലളിത് ഉപാധ്യായ എന്നിവര്‍ മുന്നേറ്റത്തില്‍ ഒത്തിണക്കം കാട്ടുന്നുണ്ട്. നായകന്‍ മന്‍ദീപ് സിങ്ങും ചിങ്ലെന്‍സന സിങ്ങും മധ്യനിരയിലും മികവു കാട്ടുന്നു. ഹര്‍മന്‍പ്രീത് സിങ്, ബിരേന്ദ്ര ലാക്ര, സുരേന്ദര്‍ സിങ് എന്നിവര്‍ അണിനിരന്ന ആദ്യ മത്സരത്തില്‍ ഗോള്‍ വഴങ്ങിയിട്ടില്ലെന്നും നല്ല സൂചനയാണ്.

ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാക്കളായ ബെല്‍ജിയം കിരീട സാധ്യതയുള്ള ടീം കൂടിയാണ്. ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കെതിരെ പൂര്‍ണ മികവിലെത്താന്‍ കഴിയാതിരുന്ന ബെല്‍ജിയം ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം മുഖാമുഖം വന്നപ്പോള്‍ ഇന്ത്യയും ബെല്‍ജിയവും സമനിലയില്‍ പിരിയുകയായിരുന്നു. ജയിക്കുന്നവര്‍ ഗ്രൂപ്പില്‍ ഒന്നാമതാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടുതന്നെ ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും ഇരു ടീമുകളുടെയും ശ്രമം.

Story first published: Sunday, December 2, 2018, 10:02 [IST]
Other articles published on Dec 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+