വനിതാ ഹോക്കി ലോകകപ്പ്; അയര്‍ലന്‍ഡനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് ലീഗിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തില്‍ ലോക രണ്ടാം റാങ്കുകാരായ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യ നിരാശജനകമായ കളിയാണ് പുറത്തെടുത്തത്. കഴിഞ്ഞവര്‍ഷം ജോഹന്നസ്ബര്‍ഗില്‍ നടന്ന ഹോക്കി ലോക ലീഗ് മത്സരത്തിലും അയര്‍ലന്‍ഡിനോട് ഇന്ത്യ തോറ്റിരുന്നു.

ആദ്യ മത്സരത്തില്‍ ലോക ഏഴാം നമ്പര്‍ യുഎസ്എയെ പരാജയപ്പെടുത്തിയ അയര്‍ലന്‍ഡ് ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന് രണ്ട് പോയന്റും അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഓരോ പോയന്റ് വീതവുമുണ്ട്. 29ന് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ യുഎസ്എയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് നോക്കൗട്ട് റൗണ്ടിലേക്ക് നേരിയ സാധ്യതപോലുമുള്ളൂ.
ലോക പതിനാറാം റാങ്കുകാരായ അയര്‍ലന്‍ഡ് പത്താം റാങ്കുകാരായ ഇന്ത്യയ്‌ക്കെതിരെ ആദ്യ ക്വാര്‍ട്ടറിലാണ് വിജയഗോള്‍ നേടിയത്. പതിമൂന്നാം മിനിറ്റില്‍ അന്ന ഒ ഫ്‌ളനങ്കാന്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ഇന്ത്യയെ സമര്‍ഥമായി പ്രതിരോധിക്കുന്നതില്‍ അയര്‍ലന്‍ഡ് വിജയിച്ചു.
മത്സരത്തില്‍ ആകെ ഏഴ് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചിട്ടും ഇന്ത്യയ്ക്ക് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഫിനിഷിങ്ങിലെ പോരായ്മയും ഫീല്‍ഡിലെ അലസതയും ഇന്ത്യയ്ക്ക് വിജയം നിഷേധിച്ചു. ഉറച്ച സമനിലയോ വിജയമോ നേടാനുള്ള അവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടാക്കിയെടുത്തപ്പോഴാകട്ടെ അയര്‍ലന്‍ഡ് ഗോള്‍കീപ്പര്‍ മിന്നുന്ന രക്ഷപ്പെടുത്തലുകളും നടത്തി. രണ്ടാം മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെ ഗ്രൂപ്പ് ഘട്ടം കടക്കാതെ ഇന്ത്യ പുറത്താകുമെന്ന ആശങ്കയിലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications