വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറില്‍, ന്യൂസിലന്‍ഡ് പുറത്ത്

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ ക്രോസ് ഓവര്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. പൂള്‍ എ യിലെ മൂന്നാം സ്ഥാനക്കാരും പൂള്‍ ബി യിലെ രണ്ടാം സ്ഥാനക്കാരും തമ്മിലായിരുന്നു മത്സരം.

ന്യൂസിലന്‍ഡ് ഉള്‍പ്പെട്ട പൂള്‍ എ യില്‍ നിന്നും നേരത്തെ അര്‍ജന്റീന നേരിട്ട് ക്വാര്‍ട്ടറിലെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയയാണ് ഗ്രൂപ്പ് ജേതാക്കള്‍. ജയിക്കുന്നവര്‍ ക്വാര്‍ട്ടറിലെത്തുമെന്നതിനാല്‍ ഇരു ടീമുകളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനായി വില്‍ ക്ലെനന്‍(25), ലൂക്ക് ടെയ്‌ലര്‍(44) എന്നിവര്‍ ഗോള്‍ നേടി. ന്യൂസിലന്‍ഡ് ഗോള്‍ തിരിച്ചടിക്കാന്‍ കഠിനമായി പരിശ്രമിച്ചെങ്കിലും ഫലവത്തായില്ല. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയാണ് ഇംഗ്ലണ്ടിന്റെ എതിരാളി.

France Team

തിങ്കളാഴ്ച നടന്ന മറ്റൊരു ക്രോസ് ഓവര്‍ മത്സരത്തില്‍ ഫ്രാന്‍സ് ചൈനയെ ഒരു ഗോളിന് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സും ഗ്രൂപ്പ് ബി യിലെ മൂന്നാം സ്ഥാനക്കാരായ ചൈനയും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. 36-ാം മിനിറ്റില്‍ തിമോത്തി ക്ലെമന്റ് ആണ് ഫ്രാന്‍സിനായി ഗോള്‍ നേടി. ഹോക്കിയിലെ കുഞ്ഞന്മാരായ ചൈന ഫ്രാന്‍സിനെ വിറപ്പിച്ച് കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുമായി ഫ്രാന്‍സ് ഏറ്റുമുട്ടും.

Story first published: Monday, December 10, 2018, 21:34 [IST]
Other articles published on Dec 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X