വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; ഓസ്‌ട്രേലിയ യൂറോപ്യന്‍ ആധിപത്യം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു

ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പിന് ഒഡീഷയിലെ ഭുവനേശ്വറില്‍ ബുധനാഴ്ച തുടക്കമാവുകയാണ്. ലോകത്തെ വമ്പന്‍ ടീമുകളെല്ലാം അണിനിരക്കുന്ന പോരാട്ടം ഡിസംബര്‍ 16വരെ നീളും. ഒരുകാലത്ത് ഹോക്കിയിലെ ലോക ശക്തികളായ ഇന്ത്യ യൂറോപ്പിന്റെയും ഓസ്‌ട്രേലിയയുടേയും വേഗത്തിനൊപ്പമെത്താന്‍ ഉന്നതമായ കളിനിലവാരംതന്നെ പുറത്തെടുക്കേണ്ടിവരും.

രമേഷ് പവാര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന ആരോപണവുമായി മിതാലി രാജ്രമേഷ് പവാര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന ആരോപണവുമായി മിതാലി രാജ്

സമീപകാലത്ത് ഇന്ത്യന്‍ ഹോക്കിയിലുണ്ടായ ഉണര്‍വ് ലോകകപ്പില്‍ പ്രകടമാകുമെന്നാണ് പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന്റെ പ്രതീക്ഷ. കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചാമ്പ്യന്മാരായാണ് ലോകകപ്പിനായി ഇറങ്ങുന്നതെന്നത് കളിക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തും.

hockey45

ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ഇംഗ്ലണ്ട്, ബെല്‍ജിയം, അര്‍ജന്റീന തുടങ്ങിവരാണ് ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളികള്‍. ഏഷ്യന്‍ ശക്തികളായ മലേഷ്യയും പാക്കിസ്ഥാനും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവര്‍തന്നെ. ഏഷ്യന്‍ ഗെയിംസ് സെമിയില്‍ മലേഷ്യയോട് തോല്‍ക്കേണ്ടിവന്നതിനാല്‍ ലോകകപ്പ് പരിശീലകന്‍ ഹരേന്ദ്ര സിങ്ങിനെ സംബന്ധിച്ചിടത്തോളവും നിര്‍ണായകമായിരിക്കും.

അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ബെല്‍ജിയം, നെതര്‍ലന്‍ഡസ് ടീമുകളെ വിറപ്പിച്ച ഇന്ത്യ ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ് റണ്ണറപ്പുകളായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളില്‍ മികവു കാട്ടാറുള്ള ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍ പിന്നോക്കം പോവുകയാണ് പതിവ്. ഷൂട്ടൗട്ടിലെ ദൗര്‍ബല്യവും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ബുധനാഴ്ച സൗത്ത് ആഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ലോക അഞ്ചാം റാങ്കുകാര്‍ വമ്പന്‍ ജയം ആയിരിക്കും ലക്ഷ്യമിടുക. അടുത്ത മത്സരം ബെല്‍ജിയത്തോട് ആയതിനാല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കൈമെയ് മറന്ന് ഇന്ത്യ പോരാടുമെന്നുറപ്പാണ്.

Story first published: Wednesday, November 28, 2018, 9:42 [IST]
Other articles published on Nov 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X