ലോകകപ്പ് ഹോക്കി; ഇന്ത്യയുടെ തുടക്കം ഗംഭീരം, ജയപ്രതീക്ഷയെക്കുറിച്ച് സര്‍ദാര്‍ സിങ്
ഭുവനേശ്വര്‍: സ്വന്തം നാട്ടില്‍ ലോകകപ്പ് ഹോക്കിയില്‍ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമാണെന്ന് മുന്‍ സൂപ്പര്‍താരം സര്‍ദാര്‍ സിങ്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 5-0 എന്ന സ്‌കോറിന് തോല്‍പപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ 2-2 എന്ന നിലയില്‍ സമനിലയില്‍ തളച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് സര്‍ദാര്‍ സിങ്ങിന്റെ പ്രതികരണം.
നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം, ഹോളണ്ട്, അര്‍ജന്റീന, ഓസ്‌ട്രേലിയ ടീമുകള്‍ ടൂര്‍ണമെന്റിലെ മികച്ചവരാണ്. ഇന്ത്യയും ഗംഭീരമായാണ് തുടങ്ങിയത്. ഈ താളവും ഊര്‍ജവും നിലനിര്‍ത്തുകയാണ് പ്രധാനമെന്നും സര്‍ദാര്‍ സിങ് പറഞ്ഞു. പൂള്‍ സിയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ അവസാന മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ചാല്‍ ക്വാര്‍ട്ടര്‍ നേരിട്ട് ഉറപ്പിക്കാം.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് സര്‍ദാര്‍ സിങ്. അടുത്തിടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്നും വിരമിച്ച സര്‍ദാര്‍ സിങ് ഇപ്പോഴത്തെ പരീശകനെയും പുകഴ്ത്തി. ഹോക്കിയിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് ഇന്ത്യയുടെ ഹരേന്ദ്ര സിങ് എന്ന് സര്‍ദാര്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി പരിശീലകനെന്ന നിലയില്‍ അദ്ദേഹം ഉയര്‍ച്ചയിലാണ്. വനിതാ ടീമിനൊപ്പവും ജൂനിയര്‍ ടീമിനൊപ്പവും ഹരേന്ദ്ര സിങ് നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും മുന്‍താരം ചൂണ്ടിക്കാട്ടി.
ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇനി പ്രധാന വെല്ലുവിളുയുണ്ടാവുക. രണ്ടോ മൂന്നോ താരങ്ങളുടെ മികവുകൊണ്ട് കളി സ്വന്തമാക്കാനാകില്ല. എല്ലാ കളിക്കാരും ഒത്തൊരുമയോടെ പോരാടണം. നന്നായി കളിച്ചാല്‍ വിജയം നമുക്കൊപ്പംതന്നെയെന്നുറപ്പാണ്. ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ലോക നിലവാരമുള്ള കളിക്കാരനാണെന്നും ശ്രീജേഷ് തന്നെ ഗോളവല കാക്കണമെന്നും സര്‍ദാര്‍ നിര്‍ദ്ദേശിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications