ഹോക്കി ലോകകപ്പ്; പി ആര്‍ ശ്രീജേഷ് പിതാവിനെക്കാണാന്‍ നാട്ടിലേക്ക് മടങ്ങി
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന മലയാളി താരം പി ആര്‍ ശ്രീജേഷ് പിതാവിനെ കാണാന്‍ കേരളത്തിലെത്തി. ശ്രീജേഷിന്റെ പിതാവ് പിവി രവീന്ദ്രന്‍ രോഗബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്. ഡിസംബര്‍ 8ന് കാനഡയുമായുള്ള അവസാന പൂള്‍ മത്സരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ശ്രീജേഷ് പൊടുന്നനെ നാട്ടിലെത്തിയത്.
ഇതോടെ ബുധനാഴ്ച രാവിലെയുള്ള ട്രെയിനിംഗ് ശ്രീജേഷിന് നഷ്ടമായി. പിതാവിനെ കണ്ടശേഷം ശ്രീജേഷ് മത്സരത്തിന് മുന്‍പാടി ഭുവനേശ്വറിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് ഹോക്കി നടന്നുവരുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ ബെല്‍ജിയവുമായി സമനില പാലിച്ചിരുന്നു. ക്വാര്‍ട്ടറില്‍ കടക്കാന്‍ കാനഡയുമായുള്ള മത്സരം ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്.

അവസാന മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ബെല്‍ജിയം അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് നേരിടേണ്ടത്. 5 ഗോളുകളില്‍ കൂടുതല്‍ നേടി ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ മാത്രമേ ബെല്‍ജിയത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ കഴിയുകയുള്ളു. ഗ്രൂപ്പ് ചാമ്പ്യന്മാരായില്ലെങ്കില്‍ ക്രോസ് ഓവര്‍ മത്സരം വഴി മാത്രമേ ഗ്രൂപ്പിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications