Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ് സെമി: ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയ വീണു, ബെല്‍ജിയം ഓസ്‌ട്രേലിയ ഫൈനല്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ രണ്ടാം സെമിയില്‍ നെതര്‍ലന്‍ഡ്‌സ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് നെതര്‍ലന്‍ഡ്‌സിന്റെ ജയം. ഫൈനലില്‍ ബെല്‍ജിയമാണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്‌കോറില്‍ തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

Belgium Australia

മത്സരത്തിന്റെ 9-ാം മിനിറ്റില്‍ ഗ്ലെന്‍ ഷുര്‍മാനിലൂടെ നെതര്‍ലന്‍ഡ് ആണ് ആദ്യം ലീഡെടുത്തത്. 20-ാം മിനിറ്റില്‍ സേവ് വാനിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍, 40-ാം മിനിറ്റില്‍ ടിം ഹോവാര്‍ഡിലൂടെയും 60-ാം മിനിറ്റില്‍ എഡ്ഡി ഒക്കെന്‍ഡനിലൂടെയും ഓസ്‌ട്രേലിയ സമനില പിടിക്കുകയായിരുന്നു. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം ഒടുവില്‍ സഡന്‍ഡത്തിലൂടെ മത്സരവിജയിയെ കണ്ടെത്തി.

നേരത്തെ ആദ്യ സെമിയില്‍ ബെല്‍ജിയം ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. ബെല്‍ജിയത്തിനായി ടോം ബൂണ്‍(8), സിമോണ്‍ ഗോങ്‌നാര്‍ഡ്(19), സെഡ്രിക് ചാര്‍ലിയന്‍(42), അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ്(45, 50), സെബാസ്റ്റിയന്‍ ഡോക്കിയര്‍(53) എന്നിവരാണ് ഗോള്‍ നേടിയത്. ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ച് എത്തിയ ഇംഗ്ലണ്ട് സെമിയില്‍ ആരാധകരെ നിരാശപ്പെടുത്തി.

Story first published: Saturday, December 15, 2018, 22:28 [IST]
Other articles published on Dec 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+