Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; ജര്‍മനി ക്വാര്‍ട്ടറില്‍, മലേഷ്യ പുറത്ത്, പാക്കിസ്ഥാന് തോല്‍വി

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ ഡി യിലെ മൂന്നാം മത്സരത്തില്‍ ജര്‍മനി മലേഷ്യയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. 5-3 എന്ന സ്‌കോറിന് മലേഷ്യയെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജര്‍മനിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. പൂളിലെ മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന്‍ 1-5ന് നെതല്‍ലന്‍ഡ്‌സിനോട് തോറ്റു.

World Cup Malaysia

ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ജര്‍മനി മൂന്നാം മത്സരത്തിലും ആധികാരിക ജയമാണ് സ്വന്തമാക്കിയത്. ജര്‍മനിക്കായി ടിം ഹെര്‍സ്ബര്‍ച്ച്(2, 59), ക്രിസ്റ്റഫര്‍ റുഹര്‍(14, 18), മാര്‍ക്കോ മിലാട്ടാക്കു(39) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മലേഷ്യയ്ക്കായി റാസി റഹിം(26, 42), നബീല്‍ നൂര്‍(28) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ടൂര്‍ണമെന്റില്‍ ഒരു സമനിലമാത്രമാണ് മലേഷ്യയ്ക്ക് നേടാനായത്. ഇതോടെ മലേഷ്യ പുറത്താവുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ മോശം പ്രകടനം നടത്തുന്ന പാക്കിസ്ഥനെതിരെ മികച്ച പ്രകടനമാണ് നെതര്‍ലന്‍ഡസ് നടത്തിയത്. തിയറി ബ്രിങ്ക്മാന്‍(7), വാലന്റിന്‍ വേഗ്ര(27), വദവ ഡി വൂഗ്ഡ്(37), ജോറിറ്റ് ക്രോണ്‍(47), വാന്‍ഡെര്‍ വീര്‍ഡന്‍(59) എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി ഗോളുകള്‍ നേടി. 9-ാം മിനിറ്റില്‍ ഉമര്‍ ഭട്ടിന്റെ വകയാണ് പാക്കിസ്ഥാന്റെ ഗോള്‍. തോറ്റെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.

Story first published: Sunday, December 9, 2018, 22:04 [IST]
Other articles published on Dec 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+