Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ജയ പ്രവചനം ആര്‍ക്ക്?

ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യദിനം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴുമണിക്കാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് 1 എച്ച് ഡിയിലും ഓണ്‍ലൈനിലൂടെ ഹോട്ട്‌സ്റ്റാറിലും കളി കാണാം.

യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന സമതുലിതമായ ടീമുമായാണ് ഇന്ത്യ ബുധനാഴ്ച ആദ്യ മത്സരത്തിനിറങ്ങുക. ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവരുള്‍പ്പെടുന്ന പൂള്‍ സി യില്‍ ആണ് ഇന്ത്യ. 1975-ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അത് നേടിയെടുക്കാന്‍ പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന്റെ ശിഷ്യന്മാര്‍ തയ്യാറെടുത്തുകഴിഞ്ഞു.

hockey-india

അഞ്ചാം റാങ്കുകാരായ ഇന്ത്യയും പതിനഞ്ചാം റാങ്കുകാരായ ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ ജയ സാധ്യത ഇന്ത്യയ്ക്കുതന്നെയാണ്. എന്നാല്‍, വമ്പന്‍ വേദികളില്‍ പ്രമുഖരെ അട്ടിമറിച്ച പാരമ്പര്യ ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. എട്ടുതവണ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായിരുന്ന ഇന്ത്യ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കിലാണ്. സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നതും ഇന്ത്യയ്ക്ക് നേട്ടമാകും.

മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. മലയാളിയും മുന്‍ ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷ് ആയിരിക്കും ഗോള്‍ കീപ്പര്‍. ഡിസംബര്‍ 2 ന് ബെല്‍ജിയവുമായാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഡിസംബര്‍ 8 നാണ് കാനഡയുമായുള്ള അവസാന പൂള്‍ മത്സരം.

Story first published: Wednesday, November 28, 2018, 14:28 [IST]
Other articles published on Nov 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+