വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

ഹോക്കി ലോകപ്പിൽ ഇന്ത്യക്കു വിജയം | Oneindia Malayalam

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ആരംഭിച്ച പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. 10-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. 12-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്, 43, 46 മിനിറ്റുകളില്‍ സിമ്രന്‍ജീത് സിങ്, 45-ാം മിനിറ്റില്‍ ലളിത് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

ആദ്യ മിനിറ്റുമുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും അങ്ങേയറ്റത്തെ മികവു പുലര്‍ത്തിയ ഇന്ത്യന്‍ ടീമിന് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി. ദക്ഷിണാഫ്രിക്കന്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തില്‍തട്ടി തകര്‍ന്നു. കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതോടെ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞതുമില്ല.

Hockey India

നേരത്തെ ഇന്ത്യ ഉള്‍പ്പെടുന്ന പൂള്‍ സി യിലെ ആദ്യ മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം കാനഡയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചിരുന്നു. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍തന്നെ ബെല്‍ജിയം ഫെലിക്‌സ് ഡെനയറിലൂടെ ലോകകപ്പിലെ ആദ്യ ഗോള്‍ നേടി. 22-ാം മിനിറ്റില്‍ തോമസ് ബ്രെയില്‍സ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ 48-ാം മിനിറ്റില്‍ മാര്‍ക്ക് പിയേഴ്‌സണിന്റെ വകയായിരുന്നു കാനഡയുടെ ആശ്വാസഗോള്‍.

ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരുള്‍പ്പെടുന്ന പൂള്‍ സി യില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ മത്സരം അനായാസമാകും. മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. 1975-ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം രണ്ടാം ലോകകപ്പാണ് ഇന്ത്യ ഭുവനേശ്വറില്‍ ലക്ഷ്യമിടുന്നത്.

Story first published: Wednesday, November 28, 2018, 20:34 [IST]
Other articles published on Nov 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X