വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്: ക്വാര്‍ട്ടറില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനോട് പൊരുതിത്തോറ്റു

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനോട് 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിലുടനീളം ഇന്ത്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. സെമിയില്‍ ഓസ്‌ട്രേലിയയാണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളി.

Hockey World Cup 2018

കളിയുടെ 12-ാം മിനിറ്റില്‍ ആകാശ് ദീപ് സിങ്ങിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. 15-ാം മിനിറ്റില്‍ തിയറി ബ്രിങ്ക്മാനിലൂടെ നെതര്‍ലന്‍ഡ്‌സ് സമനില നേടി. പിന്നീ്ട് ഇരു ടീമുകളും പലതവണ ആക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല. ആദ്യ പകുതിയില്‍ ഇന്ത്യയും നെതര്‍ലന്‍ഡ്‌സും ഓരോ ഗോള്‍വീതംനേടി സമനില പാലിച്ചു. ഇടവേളയ്ക്കുശേഷം കളിയുടെ 50-ാം മിനിറ്റില്‍ വാന്‍ മിങ്കിലൂടെയാണ് നെതര്‍ലന്‍ഡ്‌സ് വിജയഗോള്‍ നേടിയത്.

വ്യാഴാഴ്ച നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ജര്‍മനിയെ തോല്‍പ്പിച്ച് ബെല്‍ജിയം സെമിയില്‍ കടന്നിരുന്നു. 2-1 എന്ന സ്‌കോറിനാണ് ബെല്‍ജിയം ജര്‍മനിയെ മറികടന്നത്. കഴിഞ്ഞദിവസം നടന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിയില്‍ പ്രവേശിച്ചു. ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ 2-3 എന്ന സ്‌കോറില്‍ മറികടന്നാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പ്പിച്ചു സെമിയിലെത്തി. സെമിയില്‍ ഇംഗ്ലണ്ടാണ് ബെല്‍ജിയത്തിന്റെ എതിരാളി.

Story first published: Thursday, December 13, 2018, 20:42 [IST]
Other articles published on Dec 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X