ഹോക്കി ലോകകപ്പ്; ക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് കാനഡയ്‌ക്കെതിരെ
ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ സി യിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ശനിയാഴ്ച കാനഡയെ നേരിടും. രാത്രി ഏഴു മണിക്ക് കലിംഗ സ്റ്റേഡിയത്തിലാണ് മല്‍സരം.
ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ നേരിട്ട് കടക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ഇന്ത്യ ഇപ്പോള്‍ പൂളില്‍ ഒന്നാമതാണ്. നാലു പോയന്റുകളുമായി ബെല്‍ജിയം ഒപ്പമുണ്ടെങ്കിലും കൂടുതല്‍ ഗോള്‍ നേടിയത് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു.
ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 5-0ന് തകര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ സമനിലയില്‍ തളയ്ക്കുകയും ചെയ്തിരുന്നു. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ബെല്‍ജിയം വന്‍മാര്‍ജിനിലുള്ള ജയമാണ് ലക്ഷ്യമിടുക. അതുകൊണ്ടുതന്നെ കാനഡയ്‌ക്കെതിരെ ആധികാരിക വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിയണം.

കാനഡയ്‌ക്കെതിരായ മുന്‍ മത്സരങ്ങളില്‍ ഇന്ത്യയ്ക്കാണ് ആധിപത്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയും കാനഡയും അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്നു വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിലാപ്പോള്‍ ഒന്നില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കാണികളുടെ പിന്തുണ ഊര്‍ജമാക്കിമാറ്റാന്‍ കഴിഞ്ഞാല്‍ കാനഡയ്‌ക്കെതിരായ മത്സരം ഇന്ത്യയ്ക്ക് എളുപ്പമാകും. ആദ്യ രണ്ടു മത്സരത്തിലും തിളങ്ങിയ ആകാശ്ദീപ് സിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബെല്‍ജിയത്തിനെതിരായ മത്സരത്തിന്റെ പാറ്റേണ്‍ ഇന്ത്യ മാറ്റിയാകും കാനഡയ്‌ക്കെതിരായ മത്സരത്തിനിറങ്ങുകയെന്ന് പരിശീലകന്‍ ഹരേന്ദ്ര സിങ് സൂചിപ്പിച്ചു. എതിര്‍ടീമുകള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കാന്‍ കെല്‍പ്പുള്ളവരാണ് കാനഡ. അതുകൊണ്ടുതന്നെ ആക്രമണത്തിലൂന്നിയുള്ള കളിയായിരിക്കും ഇന്ത്യ പുറത്തെടുക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications