Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ് തോല്‍വി: റഫറിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ പരിശീലകന്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനോട് തോറ്റതിന് പിന്നാലെ റഫറിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഹരേന്ദ്ര സിങ്. കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ ഇന്ത്യ 2-1 എന്ന നിലയില്‍ പൊരുതി തോല്‍ക്കുകയായിരുന്നു.

നിലവാരമുള്ള അമ്പരയര്‍മാരെ നിയമിക്കണമെന്ന് മത്സരത്തിനുശേഷം ഹരേന്ദ്രസിങ് ഇന്റര്‍നാഷണില്‍ ഹോക്കി ഫെഡറേഷനോട് ആവശ്യപ്പെട്ടു. ഇന്ത്യ വളരെ നന്നായാണ് കളിച്ചത്. തങ്ങള്‍ ഇവിടെവെച്ച് നിര്‍ത്തുകയില്ല. അമ്പയര്‍മാര്‍ തുടര്‍ന്നും ഇതേ നിലവാരം പുലര്‍ത്തുകയാണെങ്കില്‍ ഇന്ത്യയ്ക്ക് സമാനരീതിയിലുള്ള മത്സരഫലം തന്നെയായിരിക്കും ലഭിക്കുകയെന്ന് ഹരേന്ദ്രസിങ് ആശങ്കപ്പെട്ടു.

harendrasingh

മഞ്ഞക്കാര്‍ഡിനെ തുടര്‍ന്ന് അമിത് രോഹിദാസിന് 10 മിനിറ്റ് പുറത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ?. മന്‍പ്രീത് സിങ്ങിനെ പിറകില്‍നിന്നും തള്ളിയിട്ടതിന് കാര്‍ഡൊന്നും കാട്ടിയതുമില്ല. ഏഷ്യന്‍ ഗെയിംസിലും ലോകകപ്പിലും ഇന്ത്യ പുറത്താകാനുള്ള പ്രധാന കാരണം മോശം അമ്പയറിങ്ങാണ്. തങ്ങള്‍ക്കെതിരെ കാര്‍ഡ് കാട്ടുകയും എതിരാളികള്‍ക്കെതിരെ നടപടി എടുക്കാതിരിക്കുകയും ചെയ്യുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമ്പയറിങ്ങിനെതിരെ പരാതിപ്പെടില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് നിക്ഷ്പക്ഷ അമ്പയറിങ് ആണ് വേണ്ടതന്ന് കോച്ച്് പറയുന്നു. ഒരു മോശം തീരുമാനം തങ്ങളുടെ 4-6 വര്‍ഷത്തെ തയ്യാറെടുപ്പാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്പയറിങ്ങിനെതിരെ പരാതിപ്പെടില്ലെന്ന് ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും വ്യക്തമാക്കി.

Story first published: Friday, December 14, 2018, 10:19 [IST]
Other articles published on Dec 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+