Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; 5 ഗോളിന് ജയിച്ചെങ്കിലും ഇന്ത്യയ്ക്ക് തൃപ്തിയില്ല, ബെല്‍ജിയത്തെ ചെറുക്കും

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ആരംഭിച്ച പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും ഇന്ത്യന്‍ ടീമിന് പൂര്‍ണ തൃപ്തിയില്ല. ഒട്ടേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും പെനാല്‍റ്റി കോര്‍ണറില്‍ പൂര്‍ണതനേടാന്‍ കഴിയാത്തതുമാണ് ടീം മാനേജ്‌മെന്റിനെ ചിന്തിപ്പിക്കുന്നത്. ക്യാപ്റ്റനും പരിശീലകനും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ നല്ല കളിയായിരുന്നു ഇന്ത്യ കാഴ്ചവെച്ചതെന്ന് ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് പറഞ്ഞു. എന്നാല്‍, ഒട്ടേറെ അവരങ്ങള്‍ ഗോളാക്കിമാറ്റാനായില്ല. പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളുകളാക്കുന്നതിലും വീഴ്ചയുണ്ടായെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. അടുത്ത മത്സരം ബെല്‍ജിയത്തിനെതിരെയാണ്. നിലവാരമുള്ള കളി പുറത്തെടുക്കുന്ന അവരെ ചെറുക്കേണ്ടതുണ്ട്. ചെറിയ പിഴവുകള്‍പോലും അവര്‍ മുതലെടുക്കുമെന്നും മന്‍പ്രീത് പറഞ്ഞു.

india-hockey

ആദ്യ മത്സരത്തില്‍ ഗോള്‍ വഴങ്ങാത്തത് നല്ല ലക്ഷണമാണെന്നാണ് പരിശീലകന്‍ ഹരേന്ദ്ര സിങ്ങിന്റെ അഭിപ്രായം. നമ്മുടെ പ്രതിരോധം മികച്ച നിന്നെന്നാണ് ഇത് തെളിയിക്കുന്നത്. പെനാല്‍റ്റി കോര്‍ണര്‍ ഗോളുകളാക്കുന്നതില്‍ കൂടുതല്‍ മികവുകാട്ടേണ്ടതുണ്ട്. ഒന്നാന്തരം കളിക്കാരനായ ആകാശ്ദീപ് സിങ്ങിന്റെ റോള്‍ മാറ്റിയിരുന്നതായും പരിശീലകന്‍ സമ്മതിച്ചു. താരത്തിന്റെ മുഴുവന്‍ കഴിവും ടീമിനായി ലഭിക്കത്തക്ക രീതിയിലാണ് വിന്യാസമെന്ന് പരിശീലകന്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 10-ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. 12-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്, 43, 46 മിനിറ്റുകളില്‍ സിമ്രന്‍ജീത് സിങ്, 45-ാം മിനിറ്റില്‍ ലളിത് എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍. പൂള്‍ സി യിലെ ആദ്യ മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം കാനഡയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചിരുന്നു. ഡിസംബര്‍ 2ന് ബെല്‍ജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Story first published: Thursday, November 29, 2018, 12:13 [IST]
Other articles published on Nov 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+