Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; ഇന്ത്യ ബെല്‍ജിയം മത്സരം സമനിലയില്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ സി യിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയും ബെല്‍ജിയവും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. കളിയുടെ 8-ാം മിനിറ്റില്‍ പെനാറ്റിയിലൂടെ ഹെന്‍ഡ്രിക്‌സ് ആണ് ബെല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടിയത്. 39-ാം മിനിറ്റില്‍ ഹര്‍മന്‍ പ്രീതിലൂടെ ഇന്ത്യ സമനില ഗോള്‍ സ്വന്തമാക്കി. 47-ാം മിനിറ്റില്‍ സിമ്രന്‍ജീത് സിങ് ആണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 56-ാം മിനിറ്റില്‍ സൈമണ്‍ ഗോങ്‌നാര്‍ഡിലൂടെ ബെല്‍ജിയം സമനില പിടിച്ചു.

Indian Belgium

കരുത്തരുടെ പോരാട്ടം കണ്ട മത്സരത്തില്‍ കാണികളുടെ പിന്തുണയോടെ കളിച്ച ഇന്ത്യ തകര്‍പ്പന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയില്‍ ബെല്‍ജിയം കളിയുടെ നിയന്ത്രണം ഏറ്റെടുത്തെങ്കില്‍ രണ്ടാം പകുതിയില്‍ ഇന്ത്യ ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തു. തുടരെ ലഭിച്ച പെനാല്‍റ്റി കോര്‍ണറില്‍നിന്നാണ് ആദ്യ ഗോള്‍ നേടിയത്. ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യ ലീഡെടുക്കുകയും ചെയ്തു.

നേരത്തെ പൂള്‍ സി യിലെ മറ്റൊരു മത്സരത്തില്‍ കാനഡയും സൗത്ത് ആഫ്രിക്കയും സമനിലയില്‍ പിരിഞ്ഞിരുന്നു. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു. 43-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ എന്‍ഖോബില്‍ എന്‍ടുലി ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. 45-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്കിലൂടെ സ്‌കോട്ട് തുപ്പര്‍ കാനഡയ്ക്ക് സമനിലനേടിക്കൊടുത്തു.

Story first published: Sunday, December 2, 2018, 20:49 [IST]
Other articles published on Dec 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+