വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; ഇന്ത്യ വിശ്വവിജയികളാകും, പക്ഷെ ഇങ്ങനെ കളിക്കണമെന്ന് മുന്‍ താരം

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ പ്രതീക്ഷാ നിര്‍ഭരമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്നും ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ എത്തിക്കഴിഞ്ഞു. രണ്ടുജയവും ഒരു സമനിലയുമായി ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയ്ക്ക് യഥാര്‍ഥ വെല്ലുവിളി ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.

ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറില്‍, ന്യൂസിലന്‍ഡ് പുറത്ത് ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറില്‍, ന്യൂസിലന്‍ഡ് പുറത്ത്

യുവനിരയും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന ഇന്ത്യയ്ക്ക് ഏതു ടീമിനേയും തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് മുന്‍ ഓസീസ് താരവും ലോകകപ്പ് ജേതാക്കളായ ടീമില്‍ അംഗവുമായിരുന്ന ഗ്ലെന്‍ ടര്‍ണര്‍ പറയുന്നത്. ഭയമില്ലാതെ കളിച്ചാല്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെ ഏതുടീമിനെ തോല്‍പ്പിക്കാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് ടര്‍ണര്‍ പറഞ്ഞു. ബെംഗളുരുവില്‍ ഇന്ത്യയുടെ വനിതാ ടീമിന്റെ പരിശീലന സഹായത്തിനായി എത്തിയതാണ് ടര്‍ണര്‍.

hockey


ഭുവനേശ്വറില്‍ ലോകകപ്പിന്റെ വേദിയിലും ടര്‍ണര്‍ എത്തി. ഇന്ത്യയ്ക്ക് അടുത്ത വെല്ലുവിളിയായ ഹോളണ്ടിനെ ഭയമേതുമില്ലാതെ നേരിടാന്‍ കഴിയുമെന്ന് അദ്ദേഹം വിലയിരുത്തി. ജയിക്കുമെന്ന ആത്മവിശ്വാസമാണ് പ്രധാനം. എതിര്‍ടീം വലുതാണെന്ന് ഒരിക്കലും ചിന്തിക്കരുത്. അങ്ങനെയായാല്‍ കളിക്കിറങ്ങുമ്പോള്‍ തന്നെ ഒരുപടി പിന്നിലായാണ് കളിക്കുക. ആത്മവിശ്വാസത്തോടെ കളിക്കിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സമീപകാലത്ത് ഏറെ മെച്ചപ്പെട്ടതായി ടര്‍ണര്‍ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ വേഗതയായിരുന്നു തങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. പന്ത് മുന്നോട്ട് തട്ടിയിട്ട് വേഗത്തിലോടുകയെന്നതായിരുന്നു തന്ത്രം. സര്‍ക്കിളിനകത്ത് ഇന്ത്യയിപ്പോള്‍ നന്നായി പ്രതിരോധിക്കുന്നുണ്ട്. അവരുടെ ശാരീരിക ക്ഷമതയും മികച്ചതാണ്. ഇത് ടീമിന്റെ പ്രകടനത്തിലും നിഴലിക്കുന്നുണ്ടെന്ന് ടര്‍ണര്‍ വ്യക്തമാക്കി.

Story first published: Tuesday, December 11, 2018, 9:35 [IST]
Other articles published on Dec 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X