Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; നെതര്‍ലന്‍ഡ്‌സിനെ തരിപ്പണമാക്കി ജര്‍മനി, പാക്കിസ്ഥാന് സമനില

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ ഡി യിലെ രണ്ടാം മത്സരത്തില്‍ ജര്‍മനി നെതര്‍ലന്‍ഡ്‌സിനെ 4-1 എന്ന നിലയില്‍ തകര്‍ത്തുവിട്ടു. പൂള്‍ ഡിയിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്‍ മലേഷ്യ മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ആദ്യ മത്സരത്തില്‍ തോറ്റ പാക്കിസ്ഥാനും മലേഷ്യയും ഇതോടെ ക്വാര്‍ട്ടര്‍ കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

കിരീട പ്രതീക്ഷയുമായെത്തിയ നെതര്‍ലന്‍ഡ്‌സും ജര്‍മനിയും തമ്മിലുള്ള മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ജര്‍മനിയുടെ ഗോള്‍വര്‍ഷത്തിന് മുന്നില്‍ നെതര്‍ലന്‍ഡ്‌സിന് വഴിയടഞ്ഞു. 13-ാം മിനിറ്റില്‍ മിര്‍ക്കോ പ്രൈസറിലൂടെ നെതര്‍ലന്‍ഡ്‌സ് ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍, ശക്തമായ ആക്രമണം അഴിച്ചുവിട്ട ജര്‍മനി മത്തിയാസ് മുള്ളര്‍(30), ലൂക്കാസ് വിന്‍ഡഫന്‍ഡര്‍(52), മാര്‍ക്കോ മില്‍ട്ടാക്കു(54), ക്രിസ്റ്റഫര്‍(58) എന്നിവരിലൂടെ മറുപടി നല്‍കി.

Hockey Pakistan

ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ജയം തേടിയെത്തിയ മലേഷ്യയ്ക്കും പാക്കിസ്ഥാനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മത്സരത്തിന്റെ 51-ാം മിനിറ്റില്‍ പാക് താരം ആതിഖ് ആണ് ആദ്യ ഗോള്‍ നേടിയത്. 55-ാം മിനിറ്റില്‍ മലേഷ്യ സാറിയിലൂടെ സമനിലഗോള്‍ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ജര്‍മനിയോട് ഒരു ഗോളിന് തോറ്റിരുന്നു. മലേഷ്യ നെതര്‍ലന്‍ഡ്‌സിനോട് 7 ഗോളുകള്‍ക്കും തോറ്റു.

Story first published: Wednesday, December 5, 2018, 21:51 [IST]
Other articles published on Dec 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+