വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; മലേഷ്യയെ ഗോളില്‍ മുക്കി നെതര്‍ലന്‍ഡ്‌സ്, പാക്കിസ്ഥാന് തോല്‍വി

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ നാലാം ദിനം പൂള്‍ ഡി യിലെ ആദ്യ മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ് മലേഷ്യയെ ഏഴു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. പൂള്‍ ഡി യിലെ മറ്റൊരു മത്സരത്തില്‍ ജര്‍മനി പാക്കിസ്ഥാനെ ഒരു ഗോളിനും പരാജയപ്പെടുത്തി.

Hockey World Cup

കളിയില്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ച നെതര്‍ലന്‍ഡ്‌സിനായി ജെറോണ്‍ ഹെര്‍ട്ടസ്ബര്‍ഗര്‍ ഹാട്രിക് നേടി. 12, 29, 60 മിനിറ്റുകളിലായിരുന്നു ജെറോണിന്റെ ഗോളുകള്‍ മിര്‍കോ പ്രൈസര്‍(21), മിങ്ക് വാന്‍ഡെര്‍ വീര്‍ഡെന്‍(35), റോബെര്‍ട്ട് കെമ്പര്‍മാന്‍(42), തിയെറി ബ്രിങ്ക്മാന്‍(57) എന്നിവരാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍. കളിയുടെ മുഖ്യഭാഗവും പന്ത് വരുതിയിലാക്കിയ നെതര്‍ലന്‍ഡ്‌സിനെതിരെ മലേഷ്യന്‍ കളിക്കാര്‍ക്ക് പോരാട്ടവീര്യം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല.

രണ്ടാം മത്സരത്തില്‍ ശക്തരായ ജര്‍മനിക്കെതിരെ പാക്കിസ്ഥാന്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. 36-ാം മിനിറ്റില്‍ മാര്‍ക്കോ മില്‍ട്ടാക്കു നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ജര്‍മനി ലീഡ് നിലനിര്‍ത്തിയാണ് കളി അവസാനിപ്പിച്ചത്. സമനിലയ്ക്കായി പാക്കിസ്ഥാന്‍ ഒട്ടേറെ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഗോളാക്കിമാറ്റാനായില്ല. മത്സരത്തില്‍ ഒരു പെനാല്‍റ്റി കോര്‍ണര്‍പോലും നേടാനാകാത്തതും പാക്കിസ്ഥാന് തിരിച്ചടിയായി.

Story first published: Saturday, December 1, 2018, 21:44 [IST]
Other articles published on Dec 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X