Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; അര്‍ജന്റീന ക്വാര്‍ട്ടറില്‍, സമനിലയില്‍ കുടുങ്ങിയ സ്‌പെയിന്‍ പുറത്ത്

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ എ യിലെ മൂന്നാം മത്സരത്തില്‍ സ്‌പെയിനിനെ ന്യൂസിലന്‍ഡ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം സ്‌കോര്‍ ചെയ്തു. പൂളിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയെ ഫ്രാന്‍സ് 5-3 എന്ന നിലയില്‍ തകര്‍ത്തു. തോറ്റെങ്കിലും ആറു പോയന്റുകളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീന ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.

1

കരുത്തരായ സ്‌പെയിനിനെതിരായ സമനില ന്യൂസിലന്‍ഡിന് ക്വാര്‍ട്ടര്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായ അര്‍ജന്റീന നേരിട്ട് ക്വാര്‍ട്ടറില്‍ ഇടം പിടിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന് ഇനിയും കാത്തിരിക്കണം. ഒരു തോല്‍വിയും ഒരു സമനിലയുമായിറങ്ങിയ സ്‌പെയിനിന് അവസാന മിനിറ്റുകളിലാണ് ജയം കൈവിട്ടത്. 9-ാം മിനിറ്റില്‍ ബെല്‍ട്രാനും 27-ാം മിനിറ്റില്‍ ഇഗ്ലേസിയോസും നേടിയ ഗോളിന് മുന്നില്‍ കടന്ന സ്‌പെയിനിനെ 50-ാം മിനിറ്റില്‍ ഫിലിപ്‌സ്, 56-ാം മിനിറ്റില്‍ റസ്സല്‍ എന്നിവരുടെ ഗോളിലൂടെയാണ് ന്യൂസിലന്‍ഡ് ഒപ്പം പിടിച്ചത്.

ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം കടുത്തതായിരുന്നെങ്കിലും രണ്ട് ഗോള്‍ മാര്‍ജിനിലാണ് ഫ്രാന്‍സ് വിജയം ആഘോഷിച്ചത്. ജെനെസ്റ്ററ്റ്(18), ഷാരറ്റ്(23), ബൗംഗാര്‍ട്ടന്‍(30), ഗോയറ്റ്(54) എന്നിവരാണ് വിജയികള്‍ക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. മാര്‍ട്ടിനെസ്(28), പെയ്മാറ്റ്(44, 48) എന്നിവര്‍ അര്‍ജന്റീനയ്ക്കുവേണ്ടിയും വലകുലുക്കി. ഒരു ജയവും ഒരു സമനിലയുമായി ന്യൂസിലന്‍ഡിനും ഫ്രാന്‍സിനും പൂളില്‍ തുല്യ പോയന്റാണ്. ക്വാര്‍ട്ടറില്‍ ഇടംനേടാന്‍ ഇരുവരും ക്രോസ് ഓവര്‍ മാച്ചുകള്‍ കളിക്കും.

Story first published: Thursday, December 6, 2018, 22:20 [IST]
Other articles published on Dec 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+