For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്: ഷൂട്ടൗട്ടില്‍ ബെല്‍ജിയം ലോക ചാമ്പ്യന്മാര്‍

ഷൂട്ടൗട്ടില്‍ കിരീടം നേടി ബെൽജിയം | Oneindia Malayalam

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പില്‍ ബെല്‍ജിയം കിരീടം നേടി. നിശ്ചിത സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാത്തതിനാല്‍ ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയിയെ നിശ്ചയിച്ചത്. ഷൂട്ടൗട്ടില്‍ ബെല്‍ജിയം 3-2 എന്ന നിലയില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു.

World Hockey Belgium Champions

മത്സരത്തിലുടനീളം ഇരുടീമുകളും ഒട്ടേറെ ഗോളവസരങ്ങള്‍ ഒരുക്കിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍നിന്നും രണ്ടാം സ്ഥാനക്കാരായാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്. ഇന്ത്യയുമായുള്ള മത്സരത്തില്‍ 2-2 എന്ന നിലയിലായിരുന്നു മത്സരഫലം. അതേസമയം, 2014ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് തോറ്റ നെതര്‍ലന്‍ഡ്‌സ് ഒരിക്കല്‍ക്കൂടി ഫൈനലില്‍ തോറ്റു.

Belgium Vs Dutch

നേരത്തെ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്ത് മൂന്നാംസ്ഥാനം സ്വന്തമാക്കി. 8-1 എന്ന സ്‌കോറിനാണ് ഓസ്‌ട്രേലിയയുടെ ജയം. സെമിയില്‍ ആറു ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ബെല്‍ജിയത്തോടും പരാജയപ്പെട്ടിരുന്നു. ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സിനോടും തോറ്റു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റ് പുറത്താവുകയായിരുന്നു.

Story first published: Sunday, December 16, 2018, 20:59 [IST]
Other articles published on Dec 16, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+