ഹോക്കി ലോകകപ്പ്: സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ബെല്‍ജിയം ഫൈനലില്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ സെമിയില്‍ ബെല്‍ജിയത്തിന് മിന്നുന്ന ജയം. അട്ടിമറികളുമായി സെമിയിലെത്തിയ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ് ലോക മൂന്നാം റാങ്കുകാരായ ബെല്‍ജിയം തകര്‍ത്തത്. ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സ് രണ്ടാം സെമി ഫൈനല്‍ വിജയികളെ ബെല്‍ജിയം ഫൈനലില്‍ നേരിടും.

ഒരു ലോകകപ്പ് സെമിയുടെ നിലവാരത്തിലുയരാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ട് അര്‍ഹിച്ച തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കളിയുടെ ഒരവസരത്തിലും ജയപ്രതീക്ഷ പുലര്‍ത്താന്‍ ഇംഗ്ലീഷ് ടീമിന് കഴിഞ്ഞില്ല. കിട്ടിയ അവസരങ്ങളെല്ലാം ബെല്‍ജിയം മുതലെടുത്തതോടെ ഇംഗ്ലീഷ് പ്രതിരോധം തകര്‍ന്നുപോയി. മറുവശത്ത് അപൂര്‍വമായി ലഭിച്ച അവസരങ്ങള്‍ മുതലാക്കാനും അവര്‍ക്ക് കഴിഞ്ഞില്ല.
ബെല്‍ജിയത്തിനായി ടോം ബൂണ്‍(8), സിമോണ്‍ ഗോങ്‌നാര്‍ഡ്(19), സെഡ്രിക് ചാര്‍ലിയന്‍(42), അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ്(45, 50), സെബാസ്റ്റിയന്‍ ഡോക്കിയര്‍(53) എന്നിവരാണ് ഗോള്‍ നേടിയത്. ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. ജര്‍മനിയെ തോല്‍പ്പിച്ച് ബെല്‍ജിയവും സെമിയിലെത്തി. ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് നടത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications