For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; ഓസ്‌ട്രേലിയയെ വിറപ്പിച്ച് അയര്‍ലന്‍ഡ്, ഇംഗ്ലണ്ടിനെ ചൈന തളച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ മൂന്നാം ദിനം പൂള്‍ ബി യിലെ ഒരു മത്സരത്തില്‍ ഓസ്‌ട്രേലിയ കഷ്ടിച്ച് രക്ഷപ്പെട്ടു. അയര്‍ലന്‍ഡിനെതിരെ 2-1 എന്ന സ്‌കോറിനായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. പൂള്‍ ബി യിലെ മറ്റൊരു മത്സരത്തില്‍ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ചൈന ഇംഗ്ലണ്ടിനെ 2-2 എന്ന സ്‌കോറില്‍ തളച്ചു.

Hockey China

ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ പത്താം റാങ്കുകാരായ അയര്‍ലന്‍ഡ് മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്. കളിയുടെ 11-ാം മിനിറ്റില്‍ ബ്ലേക്ക് ഗോവേഴ്‌സിലൂടെ ഓസ്‌ട്രേലിയ ആദ്യം ലീഡെടുത്തെങ്കിലും 13-ാം മിനിറ്റില്‍ ഷെയ്ന്‍ ഡോണോഗ്യൂവിലൂടെ അയര്‍ലന്‍ഡ് തിരിച്ചടിച്ചു. പിന്നീട് 33-ാം മിനിറ്റില്‍ തിമോത്തി ബ്രാന്‍ഡിലൂടെയാണ് ഓസീസ് വിജയഗോള്‍ നേടിയത്. സമനില നേടാനുള്ള അയര്‍ലന്‍ഡിന്റെ ശ്രമം ഫലവത്തായില്ല.

ലോകകപ്പിലെ കന്നിക്കാരായ ചൈന ഇംഗ്ലണ്ടിനെതിരെ ത്രസിപ്പിക്കുന്ന മത്സരമാണ് കാഴ്ചവെച്ചത്. പതിനേഴാം റാങ്കുകാരായ ചൈനയും ഏഴാം റാങ്കുകാരായ ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ഏകപക്ഷീയമാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഇംഗ്ലണ്ടിനെ ജയിക്കാന്‍ ചൈന അനുവദിച്ചില്ല. 5-ാം മിനിറ്റില്‍ ഗുയോ ഷിയോപിങ്ങിലൂടെ ചൈനയാണ് ആദ്യം ലീഡെടുത്തത്. 14-ാം മിനിറ്റില്‍ മാര്‍ക്ക് ഗ്ലെഗോറന്‍ ഇംഗ്ലണ്ടിന് സമനില നല്‍കി. 47-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി ലിയാം അന്‍സെലും പിന്നീട് 58-ാം മിനിറ്റില്‍ ചൈനയ്ക്കായി തലക് ദ്യൂവും ഗോള്‍ നേടിയതോടെ കളി സമനിലയില്‍ പിരിഞ്ഞു. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു ചൈനയുടെ സമനില ഗോള്‍.

Story first published: Friday, November 30, 2018, 21:57 [IST]
Other articles published on Nov 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+