ഹോക്കി ലോകകപ്പ്; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ, സമനിലയുമായി വീണ്ടും ചൈന
ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ ബി യിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. പൂള്‍ ബി യിലെ മറ്റൊരു മത്സരത്തില്‍ ചൈനയും അയര്‍ലന്‍ഡും സമനിലയില്‍ പിരിഞ്ഞു. ചൈന ആദ്യ മത്സരത്തിലും ഇംഗ്ലണ്ടിനെ സമനിയില്‍ തളച്ചിരുന്നു.
രണ്ടാം പകുതിയിലാണ് ഓസ്‌ട്രേലിയ മൂന്നു ഗോളുകളും നേടിയത്. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് ഓസീസിനെ പിടിച്ചുകെട്ടിയെങ്കിലും 47-ാം മിനിറ്റില്‍ ജേക്ക് വെറ്റണ്‍ ആദ്യ ഗോള്‍ നേടിയത് കളിയുടെ വഴിത്തിരിവായി. 50-ാം മിനിറ്റില്‍ ബ്ലേക്ക് ഗോവേഴ്‌സും 56-ാം മിനിറ്റില്‍ കൊറെ വെയറും ഓസ്‌ട്രേലിയയുടെ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയ ഓസ്‌ട്രേലിയ ഇതോടെ ക്വാര്‍ട്ടറില്‍ ഇടംനേടി.

രണ്ടാം മത്സരത്തില്‍ കളിയുടെ ഭൂരിഭാഗവും ആധിപത്യം സ്ഥാപിച്ച അയര്‍ലന്‍ഡിനെയാണ് ചൈന 1-1 എന്ന നിലയില്‍ തളച്ചത്. ഇതോടെ ഗ്രൂപ്പില്‍ ക്വാര്‍ട്ടര്‍ സാധ്യതയും ചൈനയ്ക്കുണ്ട്. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ഗുയോ ജിന്‍ ആണ് അയര്‍ലന്‍ഡിനെ ഞെട്ടിച്ച് ലീഡെടുത്തത്. രണ്ടു മിനിറ്റിനുശേഷം അലന്‍ സതേണ്‍ അയര്‍ലന്‍ഡിന് സമനില നേടിക്കൊടുത്തു. കളിയില്‍ നിറഞ്ഞു കളിച്ചിട്ടും നിര്‍ഭാഗ്യവും ചൈനയുടെ പ്രതിരോധവുമാണ് അയര്‍ലന്‍ഡിന്റെ ജയം തടഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications