ഹോക്കി ലോകകപ്പ്; കാനഡ സൗത്ത് ആഫ്രിക്ക മത്സരം സമനിലയില്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ സി യിലെ രണ്ടാം മത്സരത്തില്‍ കാനഡയും സൗത്ത് ആഫ്രിക്കയും സമനിലയില്‍ പിരിഞ്ഞു. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ആദ്യ മത്സരങ്ങളില്‍ തോറ്റ രണ്ടു ടീമുകളുടെയും ക്വാര്‍ട്ടര്‍ പ്രവേശനം ദുഷ്‌കരമായി.
കളിയുടെ 43-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ എന്‍ഖോബില്‍ എന്‍ടുലി ആണ് ആദ്യം സ്‌കോര്‍ ചെയ്തത്. 45-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സ്്‌ട്രോക്കിലൂടെ സ്‌കോട്ട് തുപ്പര്‍ കാനഡയ്ക്ക് സമനിലനേടിക്കൊടുത്തു. ഇരു ടീമുകളും ആദ്യാവസാനം ആക്രമിച്ച് കളിച്ചെങ്കിലും കൂടുതല്‍ ഗോള്‍ കണ്ടെത്താനായില്ല. മത്സരശേഷം കാനഡ പന്ത് വരുതിയില്‍ വയ്ക്കുന്നതിലാണ് ഊന്നല്‍ നല്‍കിയത്.

സമനില കാനഡയ്ക്ക് ക്വാര്‍ട്ടറിലേക്ക് നേരിയ സാധ്യത നല്‍കുന്നുണ്ട്. മൂന്നാം മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ കാനഡയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യത ലഭിച്ചേക്കും. അതേസമയം, കരുത്തരായ ബെല്‍ജിയത്തെ മൂന്നാം മത്സരത്തില്‍ നേരിടാനുള്ള ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍നിന്നും ഏറെക്കുറെ പുറത്തായി. നേരത്തെ ആദ്യ മത്സരത്തില്‍ കാനഡ ബെല്‍ജിയത്തോട് 2-1 എന്ന് നിലയിലും ദക്ഷിണാഫ്രിക്ക ഇന്ത്യയോട് 5-0 എന്ന സ്‌കോറിനും തോറ്റിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications