Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; പാക്കിസ്ഥാനെ വീഴ്ത്തി ബെല്‍ജിയം, ക്വാര്‍ട്ടറില്‍ ഹോളണ്ടിന് ഇന്ത്യ

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ക്രോസ് ഓവര്‍ മത്സരത്തില്‍ ബെല്‍ജിയം പാക്കിസ്ഥാനെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തി. ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. മറ്റൊരു മത്സരത്തില്‍ കാനഡയെ 5-0 എന്ന സ്‌കോറിനു വീഴ്ത്തി നെതര്‍ലന്‍ഡ്‌സും ക്വാര്‍ട്ടറിലെത്തി. ഇന്ത്യയാണ് ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന്റെ എതിരാളി.

Hockey World Cup

ലോകകപ്പില്‍ മോശം പ്രകടനം നടത്തുന്ന പാക്കിസ്ഥാന് ബെല്‍ജിയത്തിനെതിരെയും കാര്യമായ ചലനമുണ്ടാക്കാനായില്ല. അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ്(10), തോമസ് ബ്രയില്‍സ്(13), സെഡ്രിക് ഷാര്‍ലിയര്‍(27), സെബാസ്റ്റിയന്‍ ഡോക്കിയര്‍(35), ടോം ബൂണ്‍(53) എന്നിവരായിരുന്നു ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍. ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍.

യൂറോപ്യന്‍ കരുത്തരുടെ മുന്നില്‍ പൊരുതാനാകാതെയാണ് നെതര്‍ലന്‍ഡ്‌സ് കീഴടങ്ങിയത്. ലാര്‍സ് ബ്ലേക്ക്(16), റോബര്‍ട്ട് കെംബര്‍മാന്‍(20), വാന്‍ ഡാന്‍(40, 58), തിയറി ബ്രിങ്ക്മാന്‍(41) എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനായി സ്‌കോര്‍ ചെയ്തത്. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇതോടെ ഇന്ത്യയ്‌ക്കെതിരെ നെതര്‍ലന്‍ഡ്‌സിന് പോരാട്ടം കടുത്തതാകും. നേരത്തെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്.

Story first published: Tuesday, December 11, 2018, 22:09 [IST]
Other articles published on Dec 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+