വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്: ജര്‍മനിയെ തോല്‍പ്പിച്ച് ബെല്‍ജിയം സെമിയില്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ജര്‍മനിയെ തോല്‍പ്പിച്ച് ബെല്‍ജിയം സെമിയില്‍ കടന്നു. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ 2-1 എന്ന സ്‌കോറിനാണ് ബെല്‍ജിയം ജര്‍മനിയെ മറികടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ ജര്‍മനിക്ക് ക്വാര്‍ട്ടറില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. സെമിയില്‍ ഇംഗ്ലണ്ടാണ് ബെല്‍ജിയത്തിന്റെ എതിരാളി.

Hockey Belgium

മത്സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത് ജര്‍മനിയാണെങ്കിലും കളിയില്‍ ആധിപത്യം സ്ഥാപിച്ച് ജയം പിടിച്ചെടുക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞില്ല. പതിനാലാം മിനിറ്റില്‍ ലിന്നെകോഗല്‍ ആണ് ജര്‍മനിക്കായി ഗോള്‍ നേടിയത്. എന്നാല്‍ 18 മിനിറ്റില്‍ ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. കളി സമനിലയിലേക്ക നീങ്ങവെ 50-ാം മിനിറ്റില്‍ ടോം ബൂണ്‍ നേടിയ ഗോളിനാണ് ബെല്‍ജിയം സെമി ബര്‍ത്ത് ഉറപ്പാക്കിയത്.

നേരത്തെ, കഴിഞ്ഞദിവസം നടന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിയില്‍ പ്രവേശിച്ചിരുന്നു. ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ 2-3 എന്ന സ്‌കോറില്‍ മറികടന്നാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പ്പിച്ചു സെമിയിലെത്തി. ഇന്ത്യ നെതര്‍ലന്‍ഡ്‌സ് മത്സര വിജയി ആണ് ഓസ്‌ട്രേലിയയുടെ എതിരാളി.

Story first published: Thursday, December 13, 2018, 19:08 [IST]
Other articles published on Dec 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X