ലോകകപ്പ് ഹോക്കി; ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കെതിരെ ബെല്‍ജിയത്തിന് ജയം
ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം കാനഡയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പൂള്‍ സിയിലെ മത്സരത്തില്‍ ലോക മൂന്നാം റാങ്കുകാരായ ബെല്‍ജിയം ഒട്ടേറെ അവസരങ്ങള്‍ തുലച്ചാണ് നേരിയ മാര്‍ജിനിലുള്ള ജയം ആഘോഷിച്ചത്. കളിയുടെ മുഖ്യഭാഗവും അടക്കിവാണത് ബെല്‍ജിയമായിരുന്നു.
മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍തന്നെ ബെല്‍ജിയം ലോകകപ്പിലെ ആദ്യ ഗോള്‍ നേടി. ഫെലിക്‌സ് ഡെനയറിലൂടെയാണ് ബെല്‍ജിയം ആദ്യം വല കുലുക്കിയത്. 22-ാം മിനിറ്റില്‍ തോമസ് ബ്രെയില്‍സ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ 48-ാം മിനിറ്റില്‍ മാര്‍ക്ക് പിയേഴ്‌സണിന്റെ വകയായിരുന്നു കാനഡയുടെ ആശ്വാസഗോള്‍. മത്സരത്തില്‍ ബെല്‍ജിയം 16 ഷോട്ടുകള്‍ പായിച്ചപ്പോള്‍ 6 ഷോട്ടുകള്‍ മാത്രമാണ് കാനഡയ്ക്ക് കണ്ടെത്താനായത്.

ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരുള്‍പ്പെടുന്ന പൂള്‍ സി യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നുണ്ട്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ മത്സരം അനായാസമാകും. 1975-ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. മന്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. മലയാളിയും മുന്‍ ക്യാപ്റ്റനുമായ പി ആര്‍ ശ്രീജേഷ് ആയിരിക്കും ഗോള്‍ കീപ്പര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications