Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്; അര്‍ജന്റീനയ്ക്ക് രണ്ടാം ജയം, കാനഡ സൗത്ത് ആഫ്രിക്ക മത്സരം സമനിലയില്‍

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ പൂള്‍ എ യിലെ രണ്ടാം മത്സരത്തില്‍ സ്‌പെയിനും ഫ്രാന്‍സും ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു. പൂള്‍ എ യിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന ന്യൂസിലന്‍ഡിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കും തോല്‍പ്പിച്ചു.

തുല്യശക്തികളുടെ പോരാട്ടം കണ്ട സ്‌പെയിന്‍ ഫ്രാന്‍സ് മത്സരത്തില്‍ ഫ്രാന്‍സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 6-ാം മിനിറ്റില്‍ തിമോത്തി ക്ലമെന്റിലൂടെ മുന്നിലെത്തിയ ഫ്രാന്‍സിനെ 48-ാം മിനിറ്റില്‍ അല്‍വാരോ ഇഗ്നേഷ്യസിലൂടെ സ്‌പെയിന്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും ഒട്ടേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തി. പൂളിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ അര്‍ജന്റീനയോടും ഫ്രാന്‍സ് ന്യൂസിലന്റിനോടും തോറ്റിരുന്നു.

Hockey Argentina

രണ്ടാം മത്സരത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ജയമാണ് കണ്ടെത്തിയത്. അര്‍ജന്റീനയ്ക്കുവേണ്ടി 23-ാം മിനിറ്റില്‍ മൊസില്ലിയാണ് ആദ്യ ഗോള്‍ നേടിയത്. 41-ാം മിനിറ്റില്‍ വില്ലയും 55-ാം മിനിറ്റില്‍ മാര്‍ട്ടിനസും പട്ടിക തികച്ചു. കളിയിലുടനീളം മികച്ച പ്രകടനമാണ് അര്‍ജന്റീന കാഴ്ചവെച്ചത്. അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ന്യൂസിലന്റ് പരാജയപ്പെട്ടത് തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ന്യൂസിലന്റ് ഫ്രാന്‍സിനെ തോല്‍പ്പിച്ചിരുന്നു.

Story first published: Monday, December 3, 2018, 21:39 [IST]
Other articles published on Dec 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+