Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ലോകകപ്പ്: ഓസ്‌ട്രേലിയ സെമിയില്‍, അര്‍ജന്റീനയെ ഞെട്ടിച്ച് ഇംഗ്ലണ്ടും

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഞെട്ടിച്ച് ഇംഗ്ലണ്ട് സെമിയില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഗ്രൂപ്പ് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഫ്രാന്‍സിനെ വീഴ്ത്തി ഓസ്‌ട്രേലിയയും സെമി ബര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്.

World Cup Hockey

തുടക്കത്തില്‍ ലീഡെടുത്ത അര്‍ജന്റീനയെ പിന്നില്‍നിന്നും തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് ജയം എത്തിപ്പിടിച്ചത്. കളിയുടെ പതിനേഴാം മിനിറ്റില്‍ പെയ്‌ലറ്റിലൂടെയാണ് അര്‍ജന്റീന ലീഡെടുത്തത്. 27-ാം മിനിറ്റില്‍ മിഡില്‍ട്ടണിലൂടെ സമനില നേടിയ ഇംഗ്ലണ്ട് 45-ാം മിനിറ്റില്‍ കോള്‍നനിലൂടെ ലീഡെടുത്തെങ്കിലും 48-ാം മിനിറ്റില്‍ പെയ്‌ലറ്റ് വീണ്ടും അര്‍ജന്റനീയക്കായി സ്‌കോര്‍ ചെയ്തു. പിന്നീട് 49-ാം മിനിറ്റില്‍ മാര്‍ട്ടിനിലൂടെ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്. ജര്‍മനി ബെല്‍ജിയം മത്സരവിജയികളെ ഇംഗ്ലണ്ട് സെമിയില്‍ നേരിടും.

മറ്റൊരു സെമിയില്‍ ഓസ്‌ട്രേയില ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പ്പിച്ചു സെമിയിലെത്തി. ജെര്‍മി ഹെവാര്‍ഡ്(4), ബ്ലേക്ക് ഗോവേഴ്‌സ്(19), അരന്‍ സലെവ്‌സ്‌കി(37) എന്നിവരാണ് ഓസ്‌ട്രേലിയയുടെ സ്‌കോറര്‍മാര്‍. നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ ഫ്രാന്‍സ് പലതവണ ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. ഇന്ത്യ നെതര്‍ലന്‍ഡ്‌സ് മത്സരത്തിലെ ജേതാക്കളാണ് സെമിയില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍.

Story first published: Wednesday, December 12, 2018, 22:02 [IST]
Other articles published on Dec 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+