വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോക്കി ലോകകപ്പ്; അര്‍ജന്റീനയ്ക്കും ന്യൂസിലന്‍ഡിനും ജയം

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ആരംഭിച്ച പതിനാലാമത് ഹോക്കി ലോകകപ്പിന്റെ രണ്ടാം ദിനം പൂള്‍ എ യിലെ ഒരു മത്സരത്തില്‍ അര്‍ജന്റീന സ്‌പെയിനിനെ തകര്‍ത്തു. 4-3 എന്ന സ്‌കോറിനായിരുന്നു ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ അര്‍ജന്റീനയുടെ ആദ്യ ജയം. പൂള്‍ എ യിലെ മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് ഫ്രാന്‍സിനെ 2-1 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

Hockey

തുല്യ ശക്തികളുടെ പോരാട്ടം കണ്ട സ്‌പെയിന്‍ അര്‍ജന്റീന മത്സരത്തില്‍ സ്‌പെയിന്‍ ആണ് ആദ്യം ലീഡെടുത്തത്. മൂന്നാം മിനിറ്റില്‍ എന്റിക്വെ ഗോണ്‍സാലെസിലൂടെ സ്വപെയിന്‍ മുന്നില്‍ കയറിയെങ്കിലും നാലാം മിനിറ്റില്‍ അഗസ്റ്റിന്‍ മസില്ലിയിലൂടെ അര്‍ജന്റീന സമനില നേടി. പതിനാലാം മിനിറ്റില്‍ പെപെയിലൂടെ സ്‌പെയിന്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍, പതിനഞ്ചാം മിനിറ്റില്‍ അഗസ്റ്റിന്‍ വീണ്ടും തുല്യത നല്‍കി. ഒരു മിനിറ്റിനുശേഷം ഗോണ്‍സാലോ പെയിലറ്റ് അര്‍ജന്റീനയ്ക്ക് ലീഡും നേടിക്കൊടുത്തു. വിന്‍ റൂയിസിലൂടെ സ്‌പെയിന്‍ 35-ാം മിനിറ്റില്‍ സമനില നേടി. പിന്നീട് കളിയുടെ 49-ാം മിനിറ്റില്‍ രണ്ടാം ഗോളോടെ ഗോണ്‍സാലോ അര്‍ജന്റീനയുടെ വിജയഗോള്‍ സ്വന്തമാക്കുകയായിരുന്നു.

ന്യൂസിലന്‍ഡ് ഫ്രാന്‍സ് മത്സരവും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. പതിനേഴാം മിനിറ്റില്‍ കെന്‍ റസ്സല്‍ ആണ് ന്യൂസിലന്‍ഡിനായി ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നീട് സ്റ്റെഫാന്‍ ജെന്നസ് സ്‌കോര്‍ നില ഉയര്‍ത്തി. 59-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നും വിക്ടര്‍ ഷാര്‍ലെറ്റ് ആണ് ഫ്രാന്‍സിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്.

Story first published: Thursday, November 29, 2018, 21:57 [IST]
Other articles published on Nov 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X