Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി: ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം ജയത്തോടെ പരമ്പര പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 3-0 എന്ന നിലയിലാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ആതിഥേയര്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും സ്വന്തമാക്കി. ഇതോടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലായി. ബ്രിട്ടനെതിരെ കളിച്ച ഏക മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു.

ഇരട്ടഗോള്‍ നേടിയ നവനീത് കൗറിന്റെ മികവിലാണ് അവസാന മത്സരത്തില്‍ ഇന്ത്യയുടെ ജയം. 45, 58 മിനിറ്റുകളില്‍ നവനീത് ഗോള്‍ നേടിയപ്പോള്‍ 54-ാം മിനിറ്റില്‍ ശര്‍മിളയും ഇന്ത്യയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തു. ഗോളൊഴിഞ്ഞ ആദ്യ രണ്ട് ക്വാര്‍ട്ടറിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ആദ്യ ഗോള്‍ നേടിയതോടെ കളിയുടെ നിയന്ത്രം കൈയ്യിലെടുത്ത ഇന്ത്യ പിന്നീട് തുടരെ ആക്രമണങ്ങള്‍ നടത്തി.

hockey-indvsnz

അവസാന മത്സരത്തില്‍ ഇന്ത്യ മൂന്നു ഗോളുകള്‍ക്ക് ജയിച്ചത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് പരിശീലകന്‍ ഷോര്‍ഡ് മരീനെ പറഞ്ഞു. പരമ്പരയില്‍ ഒട്ടേറെ കാര്യങ്ങള്‍ കളിക്കാര്‍ക്ക് പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതൊക്കെ മേഖലകളിലാണ് മെച്ചപ്പെടേണ്ടതെന്നും ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞു. ടാക്ലിങ്ങിലും മറ്റും കൂടുതല്‍ മികവുകാട്ടേണ്ടതുണ്ട്. നാട്ടിലേക്ക് മടങ്ങിയശേഷം നാലാഴ്ചത്തെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Wednesday, February 5, 2020, 17:02 [IST]
Other articles published on Feb 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+