Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഹോക്കിക്ക് ഭുവനേശ്വര്‍ ഒരുങ്ങി; ടീമുകളെത്തിത്തുടങ്ങി, ഇനി പോരാട്ടം

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ നവംബര്‍ 28 മുതല്‍ നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിനായി ടീമുകള്‍ എത്തിത്തുടങ്ങി. പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡസ്, ബെല്‍ജിയം ടീമുകളാണ് ശനിയാഴ്ച എത്തിയത്. ലോകകപ്പിന് എത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം നീക്കിയാണ് പാക്കിസ്ഥാന്റെ വരവ്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ടീമിന്റെ പങ്കാളിത്തം സംശയത്തിലായിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും കായിക വിഭാഗത്തില്‍ അടുത്ത സുഹൃത്തുക്കളാണെന്ന് പാക് കോച്ച് തൗഖീര്‍ ദാര്‍ പറഞ്ഞു. നല്ലൊരു മത്സരം കാഴ്ചവെക്കാനായാണ് തങ്ങള്‍ എത്തിയിട്ടുള്ളത്. യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്ന ടീമാണ്. ഏതു ടീമിനേയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

pakistan

നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16വരെയാണ് ലോകകപ്പ് നടക്കുന്നത്. 16 രാജ്യങ്ങള്‍ 14-ാമത് ഹോക്കി ലോകകപ്പില്‍ പങ്കെടുക്കും. നേരത്തെ 1982ല്‍ മുംബൈയിലും 2010ല്‍ ദില്ലിയിലും ഇന്ത്യ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. ഹോക്കി ലോകകപ്പിന്റെ അവതരണ ഗാനമൊരുക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. ഗാനരചയിതാവായ ഗുല്‍സാര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷാരൂഖ് ഖാനും റഹ്മാനും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന വീഡിയോ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

Story first published: Sunday, November 25, 2018, 12:06 [IST]
Other articles published on Nov 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+