Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡ് ടൂര്‍; ഇന്ത്യ ഹോക്കി ടീം ക്യാപ്റ്റനായി റാണി രാംപാലിനെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യ ഹോക്കി ടീം ക്യാപ്റ്റനായ രാണി രാംപാലിനെ തെരഞ്ഞെടുത്തു. 20 അംഗ വനിതാ ടീമിനെയാണ് പ്രഖ്യാപിച്ചത്. ജനുവരി 25ന് ഓക്ക്‌ലന്‍ഡില്‍ ആദ്യ മത്സരം നടക്കും. പരമ്പരയില്‍ ഗോള്‍കീപ്പര്‍ സവിതയെ ഡെപ്യൂട്ടി ക്യാപ്റ്റനായും തീരുമാനിച്ചതായി ഹോക്കി ഇന്ത്യ അറിയിച്ചു. ബ്രിട്ടനെതിരെയും ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുന്നുണ്ട്.

ജനുവരി 25ന് ന്യൂസിലന്‍ഡ് ഡെവലപ്പ്‌മെന്റുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി 27, 29 തീയതികളിലും ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങും. ഇതിനുശേഷം ഫിബ്രുവരി 4ന് ബ്രിട്ടനെതിരെ കളിക്കുന്ന ഇന്ത്യ ഫിബ്രുവരി 5ന് വീണ്ടും ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടും. സമീപകാലത്ത് സ്ഥിരതയോടെ കളിക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമന്നാണ് പ്രതീക്ഷ.

ranirampal

ടീമില്‍ വലിയ രീതിയിലുള്ള മത്സരമുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പരിശീലകന്‍ ഷോര്‍ഡ് മരീനെ പറഞ്ഞു. കളിക്കാര്‍ തമ്മില്‍ സ്ഥാനം നിലനിര്‍ത്താന്‍ മത്സരമുണ്ടാകുമ്പോള്‍ അവര്‍ പ്രകടനം മെച്ചപ്പെടുത്തും. 20 അംഗങ്ങളുണ്ടെങ്കിലും ചില കളികളില്‍ 16 അംഗങ്ങളെ മാത്രമേ പരീക്ഷിക്കൂ. കാരണം ഒളിമ്പിക്‌സില്‍ 16 കളിക്കാരെയാണ് അനുവദിക്കുന്നതെന്നും ചില കളികളില്‍ 18 കളിക്കാരെ പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Tuesday, January 14, 2020, 16:50 [IST]
Other articles published on Jan 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+