Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ജിയം പരമ്പരയില്‍ അഞ്ചാം ജയം; ലോക ചാമ്പ്യന്മാരെ ഇന്ത്യ നാണംകെടുത്തി

ആന്റ്വര്‍പ്: ഹോക്കി ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ ഒരിക്കല്‍ക്കൂടി തോല്‍പ്പിച്ച് ഇന്ത്യ. ബെല്‍ജിയത്തില്‍ നടത്തുന്ന സന്ദര്‍ശനത്തിലെ അഞ്ചാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ 5-1നായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞു. കരുത്തരായ ബെല്‍ജിയത്തിനെതിരായ അവസാന മത്സരത്തില്‍ നേടിയ ഗംഭീര വിജയം ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തുന്നതായി.

ഇന്ത്യയ്ക്കുവേണ്ടി സിമ്രന്‍ജീത്ത് സിങ്(7), ലളിത് കുമാര്‍ ഉപാധ്യായ(35), വിവേക് സാഗര്‍ പ്രസാദ്(36), ഹര്‍മന്‍പ്രീത് സിങ്(42), രമണ്‍ദീപ് സിങ് (43) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ബെല്‍ജിയം ടൂറിലെ തുടര്‍വിജയങ്ങള്‍ സമ്മാനിച്ച ആത്മവിശ്വാസം ഇന്ത്യയുടെ പ്രകടനത്തിലും പ്രതിഫലിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ എതിര്‍പാളയത്തിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഗോളാക്കിമാറ്റാന്‍ കഴിഞ്ഞതോടെ ഇന്ത്യ മേല്‍ക്കൈ നേടുകയായിരുന്നു. ബെല്‍ജിയത്തിനായി 39-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് ഒരു ഗോള്‍ മടക്കി.

hockey

സമീപകാലത്തെ ഉജ്വല ഫോമിലാണ് ഇന്ത്യ ബെല്‍ജിയത്തില്‍ പ്രകടനം നടത്തിയത്. പരമ്പരയ്‌ക്കെത്തിയ ഇന്ത്യ ആദ്യ മത്സരത്തില്‍ ആതിഥേയരെ 2-0 എന്ന നിലയില്‍ തോല്‍പ്പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ 6-1ഉം മൂന്നാം മത്സരത്തില്‍ 5-1ഉം സ്‌പെയിനിനേയും തോല്‍പ്പിച്ചു. നാലാം മത്സരത്തില്‍ ബെല്‍ജിയത്തെ വീണ്ടും 2-1ന് തോല്‍പ്പിച്ച ഇന്ത്യ അഞ്ചാമത്തെ മത്സരത്തില്‍ ആധികാരിക ജയവുമായാണ് മടങ്ങുന്നത്.

Story first published: Friday, October 4, 2019, 17:02 [IST]
Other articles published on Oct 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+