Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോക്കി പരമ്പരയില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി

പെര്‍ത്ത: ഓസ്‌ട്രേലിയയില്‍ പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ തോല്‍വി. ആദ്യ മൂന്നു മത്സരങ്ങളിലും തോല്‍വിയറിയാത്ത ഇന്ത്യ നാലാം മത്സരത്തില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ലോക രണ്ടാം റാങ്കുകാരായ ഓസ്‌ട്രേലിയയോട് തോറ്റത്. ബ്ലെക്ക് ഗോവേഴ്‌സ്(15, 60) ജെര്‍മി ഹേവാര്‍ഡ്(20, 59) എന്നിവര്‍ ഓസീസിനായി സ്‌കോര്‍ ചെയ്തു.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നന്നായാണ് ഇന്ത്യ തുടങ്ങിയത്. ഗോള്‍ നേടാനായി ഇന്ത്യ നിരന്തരം ആക്രമിച്ച് കളിച്ചെങ്കിലും ഫലമുണ്ടായില്ല. ശക്തമായ പ്രതിരോധമൊരുക്കിയ ഓസ്‌ട്രേലിയ ഇന്ത്യന്‍ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തി. മത്സരം തുടങ്ങി 5-ാം മിനിറ്റില്‍ തന്നെ ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ നേടുകയും ചെയ്തു. എന്നാല്‍ ഹര്‍മന്‍പ്രീതിന്റെ ഷോട്ട് ഗോളായി മാറിയില്ല.

hockey

ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷമാണ് ഇന്ത്യ ആദ്യ ഗോള്‍ വഴങ്ങിയത്. രണ്ടാം ക്വാര്‍ട്ടറിലും ഇന്ത്യ ആക്രമിച്ചുതന്നെ കളിച്ചു. പെനാല്‍റ്റി കോര്‍ണറുകള്‍ നേടുന്നതില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. എന്നാല്‍, ഹര്‍മന്‍പ്രീതിന്റെ ഷോട്ടുകള്‍ ഓസ്‌ട്രേലിയയന്‍ പ്രതിരോധത്തില്‍ തട്ടിതെറിക്കുകയായിരുന്നു. മറുവശത്ത് കിട്ടിയ അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ ആതിഥേയര്‍ വിജയിച്ചതോടെ ഇന്ത്യ തോല്‍വി വഴങ്ങി. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ വെള്ളിയാഴ്ച വീണ്ടും ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.

Story first published: Thursday, May 16, 2019, 11:42 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+