വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ ഹോക്കി ലീഗ്; പൊരുതിക്കളിച്ചിട്ടും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ഭുവനേശ്വര്‍: പ്രോ ഹോക്കി ലീഗില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഹോം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 3-4 എന്ന സ്‌കോറിനാണ് ഇന്ത്യ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് തോറ്റത്. നെതര്‍ലന്‍ഡ്‌സിനെതിരെയും ബെല്‍ജിയത്തിനെതിരേയും മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായും മികവുകാട്ടിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. അവസാന മിനിറ്റുകളില്‍ ഇന്ത്യയുയര്‍ത്തിയ സമ്മര്‍ദ്ദം മറികടക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞു.

സന്ദര്‍ശര്‍ക്കുവേണ്ടി ഡൈലന്‍ വെതര്‍സ്പൂണ്‍(6), ടോം വിക്കാം(18), ലാഷ്‌ലന്‍ ഷാര്‍പ്പ്(41), ജേക്കബ് ആന്‍ഡേഴ്‌സണ്‍(42) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ രാജ്കുമാര്‍ പാല്‍ ഇന്ത്യയ്ക്കായി ഇരട്ടഗോള്‍ നേടി. 36, 47 മിനിറ്റുകളിലായിരുന്നു രാജ്കുമാറിന്റെ ഗോളുകള്‍. രുപീന്ദര്‍ പാല്‍ സിങ്(52) മറ്റൊരു ഗോളും സ്വന്തമാക്കി. 4-1 എന്ന നിലയില്‍ പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യ രണ്ട് ഗോള്‍ നേടി തിരിച്ചെത്തിയത്.

hockey

ലോക ഇലവനോട് കൊമ്പു കോര്‍ക്കാന്‍ കോലിയും... ഏഷ്യന്‍ ഇലവന്‍ ടീമില്‍, ഇവരും കളിച്ചേക്കുംലോക ഇലവനോട് കൊമ്പു കോര്‍ക്കാന്‍ കോലിയും... ഏഷ്യന്‍ ഇലവന്‍ ടീമില്‍, ഇവരും കളിച്ചേക്കും

ജയത്തോടെ പോയന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളിയില്‍നിന്നും 9 പോയന്റുള്ള ഓസ്‌ട്രേലിയയ്ക്ക് പിന്നില്‍ ഇത്രയും കളിയില്‍നിന്നും 8 പോയന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 6 കളിയില്‍നിന്നും 14 പോയന്റുള്ള ബെല്‍ജിയമാണ് നിവലില്‍ ഒന്നാം സ്ഥാനത്ത്. ആദ്യ ഒന്‍പത് റാങ്കിലുള്ള ടീമുകള്‍ ഹോം ഏവേ അടിസ്ഥാനത്തില്‍ രണ്ടു കളികള്‍വീതം ഏറ്റുമുട്ടിയാണ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്നത്.

Story first published: Saturday, February 22, 2020, 12:08 [IST]
Other articles published on Feb 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X