Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി താരങ്ങള്‍ സ്റ്റിക്കുകള്‍കൊണ്ട് ഏറ്റുമുട്ടി; ഇന്ത്യന്‍ ഹോക്കിക്ക് നാണക്കേട്

ഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയെ നാണക്കേടിലാക്കി ഹോക്കി താരങ്ങള്‍ സ്റ്റിക്കുകള്‍കൊണ്ട് ഏറ്റുമുട്ടി. കഴിഞ്ഞദിവസം നെഹ്‌റു കപ്പ് ഹോക്കി ടൂര്‍ണമെന്റ് ഫൈനലിനിടെയായിരുന്നു സംഭവം. പഞ്ചാബ് പോലീസും പഞ്ചാബ് നാഷണല്‍ ബാങ്കും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. പഞ്ചാബ് പോലീസിന്റെ സര്‍ക്കിളിനകത്ത് പിഎന്‍ബി മുന്നേറ്റം നടത്തുന്നതിനിടെ കളിക്കാര്‍തമ്മില്‍ വാക്കേറ്റം ആരംഭിക്കുകയായിരുന്നു.

ഇരു ടീമുകളും 3-3 എന്ന നിലയില്‍ സ്‌കോര്‍ തുല്യതയിലായിരുന്നു. കളിക്കാര്‍ തമ്മിലുള്ള വാക്കേറ്റം പൊടുന്നനെ കൈയ്യാങ്കളിയിലേക്കും നീങ്ങി. കളിക്കാര്‍ക്കൊപ്പം ഒഫീഷ്യലുകളും ചേര്‍ന്നതോടെ ഇരുവിഭാഗങ്ങളും ഹോക്കി സ്റ്റിക്കുമായി ആക്രമിച്ചു. ഒരു കളിക്കാരന്‍ സ്റ്റിക്കുകൊണ്ടുള്ള അടിയെതുടര്‍ന്ന് നിലത്ത് വീണുകിടക്കുന്നതും കാണാമായിരുന്നു. ഏറെസമയം നിര്‍ത്തിവെച്ച മത്സരം പിന്നീട് തുടര്‍ന്നു.

hockey

ഇരു ടീമുകളിലേയും 3 വീതം കളിക്കാരെ റഫറി പുറത്താക്കി. പഞ്ചാബ് പോലീസിന്റെ മാനേജറേയും പുറത്താക്കേണ്ടിവന്നു. മത്സരത്തില്‍ പിഎന്‍ബി 6-3 ജയിച്ച് കിരീടം സ്വന്തമാക്കി. അക്രമത്തില്‍ ഉടനടി റിപ്പോര്‍ട്ടുനല്‍കാന്‍ ഹോക്കി ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരുത്തരവാദപരമായ ഒരു കളി ഇന്ത്യന്‍ ഹോക്കിക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ ചീഫ് കൂടിയായ നരിന്ദര്‍ ബത്രയും വിഷയത്തില്‍ പ്രതികരിച്ചു. കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കനത്ത ശിക്ഷ നല്‍കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

Story first published: Tuesday, November 26, 2019, 10:00 [IST]
Other articles published on Nov 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+