ഹോക്കി; റാണിയുടെ ഗോളില്‍ ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതകള്‍
ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ബ്രിട്ടനെതിരെ ജയം. ന്യൂസിലന്‍ഡ് പര്യടനത്തിലെ നാലാം മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്കുവേണ്ടി 47-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ രാണി രാംപാല്‍ വിജയഗോള്‍ നേടി. മത്സരത്തില്‍ കരുത്തരായ ബ്രിട്ടനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പിന്നീട് തുടരെ രണ്ട് മത്സരങ്ങളില്‍ ആതിഥേയരോട് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ബ്രിട്ടനോട് കളിക്കാനിറങ്ങിയത്. ആദ്യ മത്സരത്തിലെന്നപോലെ ആക്രമണ ഹോക്കി ഇന്ത്യ പുറത്തെടുത്തു. തുടരെ രണ്ട് കളികളില്‍ തോറ്റതിനാല്‍ ജയം ലക്ഷ്യമാക്കിയാണ് ഇന്ത്യ ബ്രിട്ടനെതിരെ ആഞ്ഞടിച്ചത്. അതേസമയം, ടീമിന്റെ പ്രതിരോധം ഒരിക്കല്‍ക്കൂടി ദുര്‍ബലമായി.

ഇന്ത്യന്‍ ആക്രമണങ്ങളെ ചെറുത്ത ബ്രിട്ടന്‍ പ്രത്യാക്രമണത്തിലൂടെ പലപ്പോഴും ഗോളിനരികിലെത്തിയതാണ്. ഇന്ത്യ മത്സരത്തില്‍ ഒട്ടേറെ ഗോളവസരങ്ങള്‍ ഉണ്ടാക്കിയെടുത്തെന്ന് പരിശീലകന്‍ ഷോര്‍ഡ് മരീനെ പറഞ്ഞു. എന്നാല്‍, ബ്രിട്ടന്റെ പ്രതിരോധം കടുത്തതായിരുന്നു. കളിയില്‍നിന്നും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായെന്നും പരിശീലകന്‍ വ്യക്തമാക്കി. ബുധനാഴ്ച ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications