Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കി ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങി ഇന്ത്യ; ടീമില്‍ ഇടംനേടാന്‍ പോരാടി 48 താരങ്ങള്‍

ദില്ലി: നെതര്‍ലാന്‍ഡ്‌സിലെ ബ്രെഡയില്‍ നടക്കാനിരിക്കുന്ന എഫ്‌ഐഎച്ച് പുരുഷ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ഹോക്കി ടീമില്‍ കടക്കാന്‍ താരങ്ങള്‍ക്ക് അഗ്നിപരീക്ഷ. 21 ദിവസം നീളുന്ന ദേശീയ ക്യാംപിലേക്ക് 48 താരങ്ങളെയാണ് ഹോക്കി ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ബെംഗളുരു സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ മെയ് 28ന് ആരംഭിക്കുന്ന ക്യാംപില്‍ നിന്നുമാണ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.

ചീഫ് കോച്ച് ഹരേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ 55 താരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ മൂന്നാഴ്ച നീണ്ട ദേശീയ ക്യംപില്‍ നിന്നുമാണ് 48 പേരെ കണ്ടെത്തിയത്. താരങ്ങളുടെ വ്യക്തിഗത മികവും, അഭിവൃദ്ധിയും കേന്ദ്രീകരിച്ചായിരുന്നു ആദ്യത്തെ ക്യാംപ്. 'മുന്‍പ് നടന്ന ക്യാംപില്‍ താരങ്ങളുടെ വ്യക്തിഗത മികവിലാണ് ശ്രദ്ധിച്ചത്, തെറ്റുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ഗോളടിക്കുന്നതും, പിസി ഡിഫന്‍ഡിംഗിലും കൂടുതല്‍ ശ്രദ്ധ നല്‍കി', ഹരേന്ദ്ര വിശദീകരിച്ചു.

hockey754

മലയാളി താരം പിആര്‍ ശ്രീജേഷ് ഉള്‍പ്പെടെ ആറ് ഗോള്‍കീപ്പര്‍മാരാണ് ക്യാംപിലുള്ളത്. സുരാജ് കര്‍കേറ, കൃഷന്‍ ബഹാദൂര്‍ പാഥക്, വികാസ് ദാഹിയ, ജഗ്ദീപ് ദയാല്‍, പ്രശാന്ത് കുമാര്‍ ചൗഹാന്‍ എന്നിവരാണ് മറ്റുള്ളവര്‍. 48 അംഗ ഗ്രൂപ്പില്‍ 14 പ്രതിരോധ താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. 13 മധ്യനിര താരങ്ങള്‍ക്കും, 15 മുന്നേറ്റ താരങ്ങള്‍ക്കുമാണ് ക്യാംപില്‍ പ്രവേശനം നല്‍കിയിട്ടുള്ളത്.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലേക്ക് ശക്തരായ മികവേറിയ താരങ്ങളാണ് ഇന്ത്യക്കുള്ളതെന്ന് കോച്ച് വ്യക്തമാക്കി. ചരിത്രപരമായ ട്രോഫിയുടെ അവസാന പതിപ്പാണ് ഇക്കുറി നടക്കുക. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീം കിരീടനേട്ടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെയ്ക്കുന്നില്ല.

Story first published: Saturday, May 26, 2018, 15:30 [IST]
Other articles published on May 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+