Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും 6 - 1 ന്റെ ജയം; അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനല്‍!

ക്വലാലംപൂര്‍: പാകിസ്താന് പിന്നാലെ മലേഷ്യയെയും തകര്‍ത്ത് ഇന്ത്യ സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ആതിഥേയരായ മലേഷ്യയെ 6 - 1 എന്ന സ്‌കോറിനാണ് ഇന്ത്യ മറികടന്നത്. നേരത്തെ പാകിസ്താനെയും ഇന്ത്യ ഇതേ സ്‌കോറിലാണ് തോല്‍പിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ശക്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയ്ക്ക് എതിരാളികള്‍.

ഇരട്ട ഗോളുകള്‍ നേടിയ രമണ്‍ദീപ് സിംഗിന്റെ മികവിലായിരുന്നു ഇന്ത്യന്‍ ജയം. നിക്കിന്‍ തിമ്മയ്യ, ഹര്‍ജീത് സിംഗ്, ഡാനിഷ് മുജ്തബ, തല്‍വീന്ദര്‍ സിംഗ്് എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തു. ഷഹ്രില്‍ സഹാബിന്റെ വകയായിരുന്നു മലേഷ്യയുടെ ആശ്വാസഗോള്‍. മലേഷ്യയ്‌ക്കെതിരെ ജയിച്ചാല്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഫൈനലില്‍ എത്താമെന്ന സ്ഥിതിയിലായിരുന്നു ഇന്ത്യ. എന്നാല്‍ തുടക്കം മുതല്‍ മേധാവിത്വം നേടി തകര്‍പ്പന്‍ വിജയത്തോടെ ഫൈനലില്‍ കടക്കാനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തീരുമാനം.

hockey-

സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ വെങ്കലമെഡല്‍ ജേതാക്കളാണ് ഇന്ത്യ. മലേഷ്യയ്‌ക്കെതിരായ ജയത്തോടെ ഇന്ത്യ ഇത്തവണ വെള്ളിമെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ ഫൈനലില്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ആണ് ഇന്ത്യ നേരിടുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയെന്ത് എന്നറിയാത്ത ടീമാണ് ഓസ്‌ട്രേലിയ.

Story first published: Saturday, April 16, 2016, 11:20 [IST]
Other articles published on Apr 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+