Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതിര്‍ത്തിയില്‍ മാത്രമല്ല, കളിക്കളത്തിലും ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞു... ഇനി മിണ്ടില്ല

ധാക്ക: നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന ഭീകരരെ കൊന്നൊടുക്കിയ ദിനത്തില്‍ തന്നെ കളിക്കളത്തിലും ഇന്ത്യക്ക് വിജയം. അണ്ടര്‍ 18 ഏഷ്യാ കപ്പിന്റെ സെമി ഫൈനലില്‍ പാകിസ്താനെ തകര്‍ക്ക് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.

കൂടുതൽ വാർത്തകൾ:

പാകിസ്താന്റെ മിസൈല്‍ ഇങ്ങ് കൊച്ചിവരെയെത്തും,ഗതികെട്ട പാകിസ്താന്‍ ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിച്ചേക്കും

ഇന്ത്യയുടെ ക്രോസ്സ് ബോര്‍ഡര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.. എന്ത്, എങ്ങനെ, എപ്പോള്‍...?അറിയേണ്ടതെല്ലാം

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വച്ചായിരുന്നു സെമി ഫൈനല്‍ മത്സരം. പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ വിജയം. മികച്ച പ്രകടനത്തോടെയാണ് പാകിസ്താന്‍ സെമിഫൈനല്‍ വരെ എത്തിയത്. എന്നാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അവര്‍ ശരിക്കും പകച്ചുപോയി.

Asia Cup Hockey

ഇന്ത്യ തന്നെയാണ് ആദ്യ ഗൗോള്‍ സ്വന്തമാക്കി പാകിസ്താന്‍ പ്രതിരോധത്തെ ആദ്യം തകര്‍ത്തത്. ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു ഗള്‍ കൂടി നേടി ഇന്ത്യ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതി തുടങ്ങിയപ്പോഴും പാകിസ്താന്‍ ടീം പ്രതിരോധത്തില്‍ തന്നെ ഊന്നുകയായിരുന്നു.

പാകിസ്താന്റെ എല്ലാ അത്മവിശ്വാസവും തകര്‍ത്തുകൊണ്ട് ഇന്ത്യ മൂന്നാമത്തെ ഗോളും നേടി. എന്നാല്‍ കളി അവസാനിക്കാന്‍ പത്ത് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ പാകിസ്താന്‍ ആശ്വാസ ഗോള്‍ നേടി. അംജദ് അലി ഖാന്‍ ആണ് പാകിസ്താന് വേണ്ടി ഗോള്‍ നേടിയത്.

ഇന്ത്യക്ക് വേണ്ടി ശിവം ആനന്ദ്, ദില്ഡപ്രീത് സിങ്, നീലം സഞ്ജീപ് എന്നിവരാണ് ഗോള്‍ നേടിയത്. ഇന്ത്യന്‍ താരം കുന്‍വാര്‍ദില്‍രാജ് സിങ് ആണ് കളിയിലെ താരം.

Story first published: Thursday, September 29, 2016, 18:24 [IST]
Other articles published on Sep 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+