ദില്ലി: ഏഷ്യന്‍ ഗെയിംസിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ പുരുഷ ദേശീയ ടീമില്‍ വന്‍ അഴിച്ചുപണി. സീനിയര്‍ താരങ്ങളെ പുറത്തിരുത്തിയും ക്യാപ്റ്റനെ മാറ്റിയുമാണ് ടീം പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായാണ് മാറ്റങ്ങളെന്നാണ് റിപ്പോര്‍ട്ട്. ടീം ക്യാപ്റ്റനായിരുന്ന മലയാളി താരം പി ആര് ശ്രീജേഷിനു പകരം മന്‍പ്രീത് സിങ്ങാണ് ഈ വര്‍ഷം അവസാനം വരെ ക്യാപ്റ്റനാകുക.
നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മന്‍പ്രീത് ആയിരുന്നു ക്യാപ്റ്റന്‍. എന്നാല്‍, ഗെയിംസിലെ മോശം പ്രകടനത്തിന് പിന്നാലെ മന്‍പ്രീതിനെ മാറ്റി ശ്രീജേഷിനെ നിയമിച്ചു. ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിന് പിന്നാലെയാണ് ശ്രീജേഷിന് പകരം വീണ്ടും മന്‍പ്രീത് എത്തുന്നത്. എസ് വി സുനില്‍, രുപീന്ദര്‍പാല്‍ സിങ് സിങ് തുടങ്ങിയവരെ ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ദേശീയ ടീമിലെ അവഗണനയെത്തുടര്‍ന്ന് സൂപ്പര്‍താരം സര്‍ദാര്‍ സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സിമ്രന്‍ജീത് സിങ്, വിവേക് സാഗര്‍ പ്രസാദ്, മിത് രോഹിദാസ് തുടങ്ങിയവെ മാറ്റിനിര്‍ത്തി. കൊത്താജിത് സിങ്, ഗുരീന്ദര്‍ സിങ്, ജര്‍മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, നീലകണ്ഠ ശര്‍മ, ഗുര്‍ജന്ദ് സിങ് എന്നിവരാണ് ടീമിലെത്തിയ പുതിയ താരങ്ങള്‍. ഒക്ടോബര്‍ 18 മുതല്‍ 25 വരെ മസ്കറ്റില്‍ വെച്ചാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി. ഇതിന് പിന്നാലെ ഭുവനേശ്വറില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 16 വരെ ഹോക്കി ലോകകപ്പും നടക്കും.