Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെ തോല്‍പ്പിച്ച് ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

കോലാലംപൂര്‍: ഇന്ത്യയ്ക്ക് ദീപാവലി സമ്മാനമായി ഹോക്കി ടീം. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീം പാകിസ്താനെ തോല്‍പിച്ചത്. ഇത് രണ്ടാം തവണയാണ് ടീം ഇന്ത്യ ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്.

India Pakistan

മലയാളി താരം ശ്രീജേഷ് ആണ് ഇന്ത്യയെ നയിച്ചത്. ആദ്യ പകുതിയില്‍ പാകിസ്താനെതിരെ ഇന്ത്യ രണ്ട് ഗോളുകള്‍ നേടി. പാകിസ്താന്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ പാകിസ്താന്‍ സമനില ഗോള്‍ നേടിയെങ്കിലും 51-ാം മിനിട്ടില്‍ ഇന്ത്യയുടെ വിജയ ഗോള്‍ പിറന്നു.

18-ാം മിനിട്ടില്‍ രൂപീന്ദര്‍പാലം 23-ാം മിനിട്ടില്‍ അഫ്‌സന്‍ യൂസഫും 51-ാം മിനിട്ടില്‍ നിഖിന്‍ തിമ്മയ്യയും ആണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. പാകിസ്താന് വേണ്ടി മുഹമ്മദ് അലീം ബിലാലും അലി ഷാനും ഓരോ ഗോളുകള്‍ വീതം നേടി.

Story first published: Sunday, October 30, 2016, 20:39 [IST]
Other articles published on Oct 30, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+