ശ്രീജേഷിന് ജോലി നല്‍കാമെന്ന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: ഇന്ത്യന്‍ ഹോക്കി ഗോള്‍ കീപ്പര്‍ ശ്രീജേഷിന് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ജോലി വാഗ്ദാനം. കേരളത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏത് തസ്തികയില്‍ നിയമിയ്ക്കണമെന്നതിനെ സംബന്ധിച്ചുള്ള തീരുമാനം മന്ത്രിസഭ യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വര്‍ഷങ്ങളായി വിദ്യാഭ്യാസ വകുപ്പില്‍ എഇഒ റാങ്കിലുള്ള അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ജോലി നല്‍കാമെന്ന് സര്‍ക്കാര്‍ ശ്രീജേഷിന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും ഒരു തീരുമാനത്തില്‍ എത്താന്‍ സര്‍ക്കാരിനായിട്ടില്ല.

ചെന്നൈയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഉന്നത തസ്തികയിലാണ് ശ്രീജേഷ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. കേരളത്തില്‍ ജോലി ലഭിച്ചാല്‍ ഉയര്‍ന്ന ശമ്പളമുള്ള ബാങ്ക് ഉദ്യോഗം വിടാനും ശ്രീദേഷ് മുന്‍പ് സന്നദ്ധത അറിയിച്ചിരുന്നു.
അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം ലഭിച്ചെന്നുള്ള ഉത്തരവ് ഈ വര്‍ഷം ആദ്യം ലഭിച്ചെങ്കിലും പോസ്റ്റിംഗ് ഓര്‍ഡറോ ലഭിച്ചിരുന്നില്ല. ഇതിനെപ്പറ്റി അന്വേഷിച്ചപ്പൊഴൊക്കെ മറ്റ് നടപടി ക്രമങ്ങള്‍ പുരോഗമിയ്ക്കുന്നു എന്നായിരുന്നു മറുപടി. ഏഷ്യന്‍ ഗെയിസില്‍ അഭിമാനനേട്ടം സമ്മാനിച്ച ഈ മലയാളി താരത്തിനോട് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും വാദ്ഗാനം പാലിയ്ക്കുമോ എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് കായിക പ്രേമികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications