Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി

ആംസ്റ്റര്‍ഡാം: ഹോക്കിയില്‍ സമീപകാലത്തെ മികച്ച പ്രകടനം നടത്തിയിട്ടും ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പറുമായ ഓസ്ട്രേലിയയോട് പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ഓസ്ട്രേലിയ 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തി.

hockey

ഒന്നാം റാങ്കുകാരെ നിശ്ചിത സമയത്ത് 1-1ന് പിടിച്ചുകെട്ടിയാണ് ഇന്ത്യ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീട്ടിയത്. ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റന്‍ ശ്രീജേഷ് തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഷൂട്ടൗട്ടില്‍ ജയിക്കാനായില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുന്നത്. അര്‍ജന്റീനയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്‌സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഷൂട്ടൗട്ടില്‍ ഇന്ത്യയ്ക്കുവേണ്ടി മന്‍പ്രീത് സിങ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. സര്‍ദാര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ എന്നിവരുടെ ഷോട്ടുകള്‍ നഷ്ടമായി. ഓസ്‌ട്രേലിയയ്ക്കുവേണ്ടി അരന്‍ സലന്‍സ്‌കി, ഡാനിയേല്‍ ബ്ലേലെ, ജെര്‍മി എഡ്വേഡ്‌സ് എന്നിവര്‍ ഇന്ത്യന്‍ വലകുലുക്കി. നേരത്തെ ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഗോവേഴ്‌സ് ബ്ലേക്കും, ഇന്ത്യയ്ക്കുവേണ്ടി വിവേക് പ്രസാദും ഓരോ ഗോള്‍ നേടിയതിനെ തുടര്‍ന്നാണ് കളി സമനിലയിലായത്.

Story first published: Monday, July 2, 2018, 17:43 [IST]
Other articles published on Jul 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+