Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹരേന്ദ്ര സിങ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ പുതിയ പരിശീലകന്‍; ഷോര്‍ഡിനെ പുറത്താക്കി

ദില്ലി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് ഷോര്‍ഡ് മരീനയെ പുറത്താക്കി. ഇന്ത്യക്കാരനായ ഹരേന്ദ്ര സിങ് ആണ് പുതിയ പരിശീലകന്‍. ചൊവ്വാഴ്ച ചേര്‍ന്ന ഹോക്കി ഇന്ത്യയുടെ യോഗമാണ് ഹോളണ്ട് സ്വദേശി ഷോര്‍ഡിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമിന്റെ മോശം പ്രകടനമാണ് പരിശീലക മാറ്റത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

2016ല്‍ ഇന്ത്യയുടെ ജൂനിയര്‍ പുരുഷ ടീമിനെ ലോകകപ്പ് ചാമ്പ്യന്മാരാക്കിയ കോച്ചാണ് ഹരേന്ദ്ര സിങ്. കഴിഞ്ഞ സപ്തംബറില്‍ വനിതാ ടീമിന്റെ കോച്ച് ആയി ചുമതലയേറ്റു. ഇതിനുശേഷം ടീമിനെ ഏഷ്യാകപ്പ് ചാമ്പ്യന്മാരമാക്കി. ഈ വര്‍ഷം ഇന്ത്യയ്ക്ക് മൂന്ന് പ്രധാന ടൂര്‍ണമെന്റുകളുള്ളതിനാല്‍ ഹരേന്ദ്ര സിങ്ങിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഹോക്കി ഇന്ത്യയുടെ പ്രതീക്ഷ.

harendrasingh

അതേസമയം, ഷോര്‍ഡെയെ വീണ്ടും വനിതാ ടീമിന്റെ കോച്ച് ആയി ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്ത് വരെ വനിതാ ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം. വീണ്ടും അതേസ്ഥാനത്ത് എത്തിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2018 വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയായിരിക്കും ഷോര്‍ഡിന്റെ വെല്ലുവിളി.

Story first published: Wednesday, May 2, 2018, 8:42 [IST]
Other articles published on May 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+