വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനയി ഗ്രഹാം റെയ്ഡിനെ നിയമിച്ചു

ദില്ലി: ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഒഴിവാക്കിയ ഹരേന്ദ്രസിങ്ങിന്റെ പകരക്കാരനായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യപരിശീലകനായി ഗ്രഹാം റെയ്ഡിനെ ഹോക്കി ഇന്ത്യ നിയമിച്ചു. ഓസ്‌ട്രേലിയന്‍ ടീമിന്റെ മുന്‍ കളിക്കാരനായിരുന്ന റെയ്ഡിനെ അടുത്തവര്‍ഷം അവസാനം വരെയാണ് നിയമിച്ചത്. ടീം മികച്ച പ്രകടനം നടത്തിയാല്‍ കരാര്‍ 2022വരെ ദീര്‍ഘിപ്പിച്ചേക്കും.

graham reid

കളിക്കാരനായു പരിശീലകനായും ഏറെ അനുഭവസമ്പത്തുള്ളയാളാണ് ഗ്രഹാം റെയ്ഡ്. നാല് തവണ ചാമ്പ്യന്‍സ് ട്രോഫി ജയിച്ച ഓസീസ് ടീമില്‍ അംഗമായിരുന്നു. 1992 ബാഴ്സലോണ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ടീമിലും അംഗമായി. പരിശീലകനായി 2012-ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ ജേതാക്കളാക്കി. കൂടാതെ, 2018-ല്‍ ലോകകപ്പില്‍ റണ്ണറപ്പായ ഹോളണ്ട് ടീമിന്റെ സഹപരിശീലകന്‍ കൂടിയായിരുന്നു.

സ്ഥിരതയാര്‍ന്ന പ്രകടനവുമായി രാഹുല്‍ ലോകകപ്പ് ടീമിലേക്ക്; റായിഡുവിന്റെ വഴിയടയുന്നുസ്ഥിരതയാര്‍ന്ന പ്രകടനവുമായി രാഹുല്‍ ലോകകപ്പ് ടീമിലേക്ക്; റായിഡുവിന്റെ വഴിയടയുന്നു

കഴിഞ്ഞ ഡിസംബറിലാണ് ഹരേന്ദ്ര സിങ്ങിനെ മുഖ്യ പരിശീലകന്റെ സ്ഥാനത്തുനിന്നും മാറ്റുന്നത്. അടുത്തമാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന പരമ്പരയായിരിക്കും റെയ്ഡിന്റെ ആദ്യ പരീക്ഷണം. ഇന്ത്യയെ പോലെ മറ്റൊരു രാജ്യത്തിനും ഹോക്കി ചരിത്രമില്ലെന്ന് റെയ്ഡ് പറഞ്ഞു. വേഗതയുള്ള ആക്രമണാത്രമക ഹോക്കിക്കായിരിക്കും താന്‍ മുന്‍ഗണന കൊടുക്കകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Story first published: Tuesday, April 9, 2019, 10:27 [IST]
Other articles published on Apr 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X